വിദ്യാജ്യോതി വിദ്യാഭ്യാസ സഹായ പദ്ധതിയുമായി ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റി

തടിയമ്പാട്: ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തം ഒരുക്കുന്നു. വിദ്യാജ്യോതി വിദ്യാഭ്യാസ സഹായ പദ്ധതി എന്ന പേരില്‍ വി. പി. മേരി വെളിഞ്ചായില്‍ എന്‍ഡോവ്മെന്‍്റ് പദ്ധതിയിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കുന്നത്. പ്ളസ് ടു വിന് ശേഷം ഉപരിപഠനത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളുള്ള ജി ഡി എസ് സംഘാംഗങ്ങളായ മാതാപിതാക്കളുടെ സാമ്പത്തിക ഭാരം കുറക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റി പ്രസിഡന്‍്റ് ഫാ. തോമസ് ആനിമൂട്ടില്‍ നിര്‍വഹിച്ചു. ഗ്രീന്‍വലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഫാ. ഷാജു ചാമപ്പാറ, ഫാ. സൈജു പുത്തന്‍പറമ്പില്‍, ഫാ. ഷിജു അവണ്ണൂര്‍, ഫാ. ഷെറിന്‍ കുരിക്കലേട്ട്, ഫാ. ദീപു ഇറപുറത്ത്, സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, സി.ലിനറ്റ് എസ് വി എം, ഡോ. മാത്യു പുള്ളോലില്‍, ഷാജി കണ്ടച്ചാന്‍കുന്നേല്‍, ജി ഡി എസ് പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, ജസ്റ്റിന്‍ നന്ദിക്കുന്നേല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലുള്ള സ്വാശ്രയ സംഘ പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്ന് ജി ഡി എസ് സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ അറിയിച്ചു.

Previous Post

ആദരിച്ചു

Next Post

യുവജനസാഗരം തീര്‍ത്ത ‘ദി ചോസണ്‍’ കൂട്ടായ്മ ഡാളസ്സില്‍ നടത്തപ്പെട്ടു

Total
0
Share
error: Content is protected !!