ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാനതല കലാമത്സരങ്ങള്‍ നടത്തപ്പെട്ടു

കിടങ്ങൂര്‍ : ചെറുപുഷ്പ മിഷന്‍ലീഗിന്റെ സംസ്ഥാന പ്രേഷിത കലോത്സവം ‘സര്‍ഗ്ഗപ്രഭ 2025’ കോട്ടയം അതിരൂപതയുടെ ആതിഥേയത്തില്‍ കിടങ്ങൂര്‍ സെന്റ് മേരിസ് ഫൊറോന ദൈവാലയത്തില്‍വച്ച് നടത്തപ്പെട്ടു. കിടങ്ങൂര്‍ ഫൊറോന വികാരി ഫാ. സ്റ്റാനി എടത്തിപ്പറമ്പില്‍ കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി വാര്‍ഷികത്തിനും സമാപന സമ്മേളനത്തിനും സംസ്ഥാന പ്രസിഡന്റ്  രഞ്ജിത്ത് മുതുപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത അധ്യക്ഷന്‍  മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ സ്വാഗതം ആശംസിക്കുകയും സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.  മാത്തുക്കുട്ടി സണ്ണി, സി. മേരി ജൂലിയ,ജയ്‌സണ്‍ പുളിച്ചുമാക്കല്‍,. ബിനോയി പള്ളിപ്പറമ്പില്‍, സുജി പുല്ലുക്കാട്ട്, ജസ്റ്റിന്‍ വയലില്‍,  ഫാ. ബിബിന്‍ കണ്ടോത്ത്, തോമസ് സെബാസ്റ്റ്യന്‍ അടുപ്പുകല്ലുങ്കല്‍, ജിതിന്‍ വേലിക്കകത്ത്,  സിന്റാ ഡെന്നിസ്,  ലിഷ വര്‍ഗീസ്, എബ്രഹാം സജി, സി. അനു ഒരപ്പാങ്കല്‍, ഷിജു മണ്ണുക്കുന്നേല്‍,തോമസ് കോയിത്തറ, മെല്‍വിന്‍ ഇളപാനിക്കല്‍, ജോസിനി ജോണ്‍സണ്‍, നൊസ്റ്റാ ബിനോയി എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ വിവിധ രൂപതകളില്‍ നിന്നായി 750 ല്‍ പരം മത്സരാര്‍ത്ഥികള്‍ കലോത്സവത്തില്‍ പങ്കെടുത്തു.

 

 

Previous Post

KCWA ഉഴവൂര്‍ ഫൊറോനാ വാര്‍ഷികം സംഘടിപ്പിച്ചു

Next Post

ആദരിച്ചു

Total
0
Share
error: Content is protected !!