ഈശോയുടെ മനുഷ്യാവതാരത്തിന്റെ ജൂബിലിയോടനുബന്ധിച്ച് നേരത്തെ അറിയിച്ചിരുന്നതുപോലെ കുടുംബങ്ങള്‍ക്കായി ഫാമിലി ക്വിസ് മത്സരം 2025 ഡിസംബര്‍ 6-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് നടത്തുന്നു. ഇടവക-ഫൊറോനാതല മത്സരങ്ങള്‍ 2025 നവംബര്‍ 22-ാം തീയതി ശനിയാഴ്ച വൈകിട്ട് 8 മണി മുതല്‍ 8.45 വരെ ഗൂഗിള്‍ ഫോം വഴി ഓണ്‍ലൈനായി നടത്തുന്നു. ഇടവക-ഫൊറോനതലത്തില്‍ ഓണ്‍ലൈനായി നടത്തുന്ന മത്സരത്തില്‍ ഏറ്റവും കുറഞ്ഞ സമയംകൊണ്ട് ഏറ്റവും കൂടുതല്‍ ശരിയുത്തരം പൂര്‍ത്തിയാക്കുന്നവരായിരിക്കും ഓരോ ഫൊറോനയെയും പ്രതിനിധീകരിച്ച് അതിരൂപതാതലമത്സരത്തില്‍ പങ്കെടുക്കേണ്ടത്. വിജയികള്‍ക്ക് യഥാക്രമം 50,000, 30,000, 20,000 രൂപ വീതം സമ്മാനങ്ങള്‍ നല്‍കുന്നതാണ്. മലബാര്‍, ഹൈറേഞ്ച് & വയനാട് മേഖലയില്‍നിന്നും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാചിലവ് നല്‍കുന്നതാണ്. (ബസ്, ട്രെയിന്‍ ടിക്കറ്റ്) ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള ഗൂഗിള്‍ ഫോം ലിങ്കുകള്‍ അപ്നാദേശ്, ഇടവക വാട്‌സാപ്പ് ഗ്രൂപ്പ്, വിശ്വാസപരിശീലകരുടെ വാട്‌സാപ്പ് ഗ്രൂപ്പ് മുതലായവ വഴി ഏവര്‍ക്കും ലഭ്യമാക്കുന്നതാണ്.
പഠനഭാഗങ്ങള്‍
1. Lumen Gentium
2. Dei Verbum
3. Gaudium et Spes
4. Sacrosanctum Concilium
5. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. (ജൂബിലി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
പുറപ്പെടുവിച്ച ബൂള)
6. സഭ, ക്‌നാനായ സമുദായം, ബൈബിള്‍
7. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആസ്പദമാക്കി അപ്നാദേശില്‍ പ്രസിദ്ധീകരിച്ച
ലേഖനങ്ങള്‍





