കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു

കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതിയുമായി സഹകരിച്ചുകൊണ്ട്, വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു.

പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത നിര്‍വഹിച്ചു. സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ ഷിജു കെ അബ്രഹാം അധ്യക്ഷത വഹിച്ചു.

ഭക്ഷ്യസ്വയംപര്യാപ്തത പരിശീലിക്കുന്നതോടൊപ്പം മണ്ണിനെയും മനുഷ്യനെയും സ്‌നേഹിക്കുന്നവരായി വളര്‍ന്നു വരുവാന്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കുട്ടികളെ സഹായിക്കുമെന്ന് സിസ്റ്റര്‍ നമിത ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.
മാതൃഭൂമിയുടെ പദ്ധതിയുടെ ഭാഗമായി ലഭ്യമായ പച്ചക്കറി വിത്തുകളാണ് ക്ലബ് അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത്.
സ്‌കൂളിലെ സീഡ് പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍ ജിനോ തോമസ്, അധ്യാപകന്‍ നിധിന്‍ ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

കാരുണ്യ സ്പര്‍ശം അസൈലത്തോടൊപ്പം

Next Post

ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!