കരിങ്കുന്നം സെന്റ്.അഗസ്റ്റിന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകരെ ആദരിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ തുടര്‍ച്ചയായി 25 വര്‍ഷത്തെ സര്‍വീസ് ഈ വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെയാണ്, സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും, പിടിഎയുടെയും, വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ ആദരിച്ചത്.
സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകരായ സൈജു മാണി, സുജി തോമസ്, മഞ്ജു ടി പൈനാല്‍, ഷീബ സ്റ്റീഫന്‍, എന്നീ അധ്യാപകരെയാണ് മൊമെന്റോ നല്‍കി ആദരിച്ചത്.
കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍, കാസര്‍ഗോഡ്, കണ്ണൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലായാണ് അധ്യാപകര്‍ തങ്ങളുടെ 25 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയത്.
സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ.റോണി വെച്ചൂപറമ്പില്‍, അധ്യാപകരെ മൊമെന്റോ നല്‍കി ആദരിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ജോസ് കളരിക്കല്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എബ്രഹാം ഒ എ, സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത, എന്നിവര്‍ പ്രസംഗിച്ചു.





