നാട്ടുരുചിയുടെ സ്വാദ് നുണഞ്ഞ് ബി.സി.എം കോളേജ്

കോട്ടയം: നാടന്‍ ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കി പ്രദര്‍ശനത്തിനെത്തിച്ചത് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും അടക്കം നാല്പതോളം പേര്‍. തരിവട്ട്, സ്‌പൈസി അവല്‍ ലെഡു, ചക്കപ്പായസം, റാഗി സേമിയ പുട്ട്, അവീല്‍ കൊഴുക്കട്ട, പുളിയില അട തുടങ്ങിയ സവിശേഷവിഭവങ്ങള്‍ പഴമയുടെ ആരോഗ്യകരമായ സ്വാദ് നാവിലെത്തിച്ചു. ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് ബി.സി.എം കോളേജിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ക്‌നോളെഡ്ജ് സിസ്റ്റംസ്, ഭൂമിത്രസേന ക്ലബ്, എന്‍.ഇ.പി. സെല്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ‘വനിത’യുടെ എഡിറ്റോറിയല്‍ കോര്‍ഡിനേറ്റര്‍ സീനാ ടോണി ജോസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മസാലക്കൂട്ടിന്റെ കണക്കുട്ടല്ലല്ല, പാചകത്തോടുള്ള പാഷനാണ് ഭക്ഷ്യവിഭവങ്ങള്‍ക്ക് രുചി പകരുന്നത് എന്ന തന്റെ അനുഭവം ഉദ്ഘാടക പങ്കുവെച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. തോമസ് കെ. വി.യുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ കോളേജ് മാനേജര്‍ റവ. ഫാ. അബ്രഹാം പറമ്പേട്ട് ആമുഖസന്ദേശം നല്‍കി. ഡോ. നവീന ജെ. നരിതൂക്കില്‍, പ്രിയാ തോമസ്, അനില്‍ സ്റ്റീഫന്‍, ഡോ. എലിസബത്ത് ജോണി, മജീഷ് ഇമ്മാനുവല്‍, ലൂക്ക് ലിയോണ്‍ കുര്യന്‍, ലക്ഷ്മി നയന, അനശ്വര എ. എന്നിവര്‍ പ്രസംഗിച്ചു. ജങ്ക് ഫുഡ് വേഴ്‌സസ് നാടന്‍ ഭക്ഷണം എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും പ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. കോളേജ് ബര്‍സാര്‍ റവ. ഫാ. ഫില്‍മോന്‍ കളത്ര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. ഫാ. ബൈജു മാത്യു, നിഷാ മേരി പീറ്റര്‍, ആന്‍ മരിയ ബിനോയി, വരുണ്‍ ജോളി, ഡോ. സ്റ്റിഫി തോമസ്, ഡോ. ജിപിന്‍ വി. ജിമ്മി, ജോയ്‌സി ജോയി, അലോഷ്യാ ജോണി, ആര്യാ എസ്., നിഹാല പര്‍വീണ, ഗംഗ ജയന്‍, വൈഷ്ണവി ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

 

Previous Post

സംക്രാന്തി: പൂഴിക്കുന്നേലായ തടത്തിക്കാലായില്‍ ഏലിയാമ്മ മാത്യു

Next Post

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ പരിസ്ഥിതി മിത്ര അവാര്‍ഡ് വിതരണം നടത്തി

Total
0
Share
error: Content is protected !!