16 -ാമത് കെ.സി.സി.എന്‍.എ. കണ്‍വെന്‍ഷന്‍ ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലില്‍

ചിക്കാഗോ, – ചിക്കാഗോയില്‍ വച്ചു സെപ്റ്റംബര്‍ 20-ന് നടന്ന ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (KCCNA) നാഷണല്‍ കൗണ്‍സില്‍ ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലെ ബ്രോവാര്‍ഡ് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്റര്‍, 2026 ആഗസ്റ്റ് 6 മുതല്‍ 10 വരെ നടക്കുന്ന 16-ാം നാഷണല്‍ കണ്‍വെന്‍ഷന്റെ വേദിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അക്കമഡേഷന്‍ ഒരുക്കിയിരിക്കുന്നത് ഫോര്‍ട്ട് ലോഡര്‍ഡെയിലെ പുതിയ ഹോട്ടല്‍ സമുച്ചയമായ ഓമ്‌നി ഹോട്ടലില്‍ ആയിരിക്കുമെന്ന് KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കല്‍ ജനറല്‍ സെക്രട്ടറി വിപിന്‍ ചാലുങ്കല്‍ എന്നിവര്‍ അറിയിച്ചു . അമേരിക്കയിലും കാനഡയില്‍നിന്നുമുള്ള ആയിരക്കണക്കിന് ക്‌നാനായ കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന മഹത്തായ സംഗമമായി ഈ കണ്‍വെന്‍ഷന്‍ മാറും. സ്വന്തം ജനത്തോടുള്ള ആത്മബന്ധത്തിന്റെ അടങ്ങാത്ത കടലിരമ്പങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിയ്ക്കുന്നവര്‍ ഒരു വട്ടം കൂടി ഒരുമിയ്ക്കുന്ന വടക്കേ അമേരിക്കയിലെ ക്‌നാനായ സ്‌നേഹസംഗമത്തിന് വേദിയും തിയതിയും കുറിച്ചു . ടാമ്പാ, മയാമി ക്‌നാനായ കത്തോലിക്ക അസോസിയേഷനുകള്‍ കണ്‍വെന്‍ഷന് സംയുക്തമായി ആതിഥേയത്വം വഹിക്കും. ഫ്‌ലോറിഡയിലെ ക്‌നാനായ സമൂഹത്തിന് അഭിമാനകരമായ ചരിത്ര നിമിഷമാണിത്. 2012 ടാമ്പ കണ്‍വെന്‍ഷന് ശേഷം ഫ്‌ലോറിഡ വീണ്ടും കണ്‍വെന്‍ഷന്‍ വേദിയാകുന്നു. ദക്ഷിണ ഫ്‌ലോറിഡയിലെ സജീവമായ ക്‌നാനായ സമൂഹം ആദ്യമായിട്ടാണ് കെസിസിഎന്‍എയുടെ ഏറ്റവും വലിയ സംഗമത്തിന് വേദിയാകുന്നത്. KCCCF പ്രസിഡന്റ് ജയ്‌മോള്‍ മൂശാരിപ്പറമ്പില്‍ , ടാമ്പാ RVP ജോബി ഊരാളില്‍ അറ്റലാന്റ- മയാമി RVP അരുണ്‍ പൗവത്തില്‍ എന്നിവര്‍ കണ്‍വെന്‍ഷന്‍ ലൊക്കേഷന്‍ പ്രെസെന്റേഷന്‍ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ നടത്തി മെംബേഴ്‌സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തു. കണ്‍വെന്‍ഷനില്‍ സാംസ്‌കാരിക, സാമൂഹിക പരിപാടികളുടെ സമൃദ്ധമായ നിര പ്രതീക്ഷിക്കപ്പെടുന്നു. വിശുദ്ധ കുര്‍ബാന, യുവജന-ശിശു പരിപാടികള്‍, നേതൃസമ്മേളനങ്ങള്‍, സെമിനാറുകള്‍, സാംസ്‌കാരിക മേളകള്‍, ക്‌നാനായ പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന കലാപരിപാടികള്‍ കലാ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടും. 16-ാം കെസിസിഎന്‍എ കണ്‍വെന്‍ഷന്‍ ഒരു സംഗമം മാത്രമല്ല, സമുദായ പാരമ്പര്യത്തിന്റെയും ബന്ധങ്ങളുടെയും മഹോത്സവമാണ്,” KCCNA എക്‌സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു. ”നമ്മുടെ സമൂഹത്തെ സൂര്യപ്രകാശമുള്ള ഫോര്‍ട്ട് ലോഡര്‍ഡെയിലില്‍ സ്വാഗതം ചെയ്യാനും മറക്കാനാകാത്ത ഓര്‍മ്മകള്‍ സൃഷ്ടിക്കാനും ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.” ലോകത്തിലെ ഏറ്റവും വലിയ ക്‌നാനായ സംഗമങ്ങളില്‍ ഒന്നിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിനായി, അതിന്റെ മികച്ച സൗകര്യങ്ങളും തന്ത്രപ്രധാനമായ സ്ഥലവുമുള്ള ബ്രോവാര്‍ഡ് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ മികച്ച വേദിയായിരിക്കും. രജിസ്‌ട്രേഷന്‍, താമസം, പരിപാടികളുടെ ഹൈലൈറ്റുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റീ അറിയിച്ചു .

ജെയിംസ് ഇല്ലിക്കല്‍ (ഫ്‌ളോറിഡ) പ്രസിഡണ്ട് , സിജു ചെരുവന്‍കാലായില്‍ (ന്യൂയോര്‍ക്ക് ) എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് , വിപിന്‍ ചാലുങ്കല്‍ (ചിക്കാഗോ) ജനറല്‍ സെക്രട്ടറി, സൂസന്‍ തെങ്ങുംതറയില്‍ (സാന്‍ ഹൊസെ) ജോയിന്റ് സെക്രട്ടറി, ജോജോ തറയില്‍ (ഹൂസ്റ്റണ്‍) ട്രഷറര്‍, ജേക്കബ് കുസുമാലയം(ന്യൂ യോര്‍ക്ക്) വൈസ് പ്രസിഡണ്ട് ജെസ്നി കൊട്ടിയാനിക്കല്‍ (അറ്റലാന്റ) ജോയിന്റ് ട്രെഷറര്‍ എന്നിവരാണ് KCCNA യ്ക്ക് നേതൃത്വം നല്‍കുന്നത് . ഇവരെ കൂടാതെ റീജിയണല്‍ വൈസ്സ് പ്രസിഡണ്ടുമാരായ ഫിലിപ്‌സ് മാത്യു മാപ്പളശേരില്‍ (ഹൂസ്റ്റണ്‍), അരുണ്‍ ജോര്‍ജ് പൗവ്വത്തില്‍ (മയാമി ), സില്‍വസ്റ്റര്‍ സിറിയക്ക് കൊടുന്നിനാംകുന്നേല്‍ (ഡാളസ്), ബാബു തൈപ്പറമ്പില്‍ (ചിക്കാഗോ), സജി ജോസഫ് ഒരപ്പാങ്കല്‍ (ന്യൂയോര്‍ക്ക് ), ഗോഡ്വിന്‍ കൊച്ചുപുരക്കല്‍ (മിനസോട്ട), ടോമി ജോസഫ് തെക്കനാട്ട് (വാഷിംഗ്ടണ്‍ ), ജോ മാനുവല്‍ മരങ്ങാട്ടില്‍ (സാക്രമെന്റോ ), ജോബി ഫിലിപ്പ് ഊരാളില്‍ (ഫ്‌ലോറിഡ), മിന്നു എബ്രഹാം കൊടുന്നിനംകുന്നേല്‍ (കാനഡ) , വിമന്‍സ് ഫോറം നാഷണല്‍ പ്രസിഡണ്ട് ഡാനി പല്ലാട്ടുമഠം (ഡാളസ്), KCYL പ്രസിഡണ്ട് ആല്‍വിന്‍ പിണര്‍ക്കയില്‍ (ചിക്കാഗോ) , യുവജനവേദി നാഷണല്‍ പ്രസിഡണ്ട് പുന്നൂസ് വഞ്ചിപുരക്കല്‍ (ടാമ്പ), സ്പിരിച്യുല്‍ ഡയറക്ടര്‍ റെവ. ഫാ.ബോബന്‍ വട്ടംപുറത്ത് (സാന്‍ അന്റോണിയ വികാരി) എന്നിവരടങ്ങിയതാണ് കെ.സി.സി.എന്‍.എ എക്‌സിക്യൂട്ടീവ് കമ്മറ്റി .

ബൈജു ആലപ്പാട്ട് – KCCNA PRO

 

Previous Post

പോലീസ്‌ പൗരാവകാശ ധ്വംസകരോ

Next Post

കടുത്തുരുത്തി : കട്ടിപ്പറമ്പില്‍ മറിയക്കുട്ടി ചാക്കോ

Total
0
Share
error: Content is protected !!