വാരപ്പെട്ടി: കെ.സി.ശെവ.എല്‍ ചുങ്കം ഫൊറോന തല ഓണാഘോഷം ‘ആര്‍പ്പോ 25’ വാരപ്പെട്ടി യൂണിറ്റില്‍ നടത്തി. പരിപാടികള്‍ക്ക് ഫൊറോന സമിതി നേതൃത്വം നല്‍കി.വിവിധ യൂണിറ്റുകളില്‍ നിന്നായി നൂറോളം യുവജനങ്ങള്‍ ഓണാഘോഷ പരിപാടിയില്‍ പങ്കാളികളായി. പരിപാടിക്ക് ഫൊറോന, യൂണിറ്റ് ചാപ്ളിയ്ന്‍ ഫാ. എബിന്‍ കവുംങ്ങുംപാറയില്‍, ഫൊറോന പ്രസിഡന്‍്റ് സ്റ്റീഫന്‍ തങ്കച്ചന്‍ പ്ളാക്കൂട്ടത്തില്‍, ഫൊറോന ഡയറക്ടര്‍ സാന്‍്റി കുന്നുംചിറ, യൂണിറ്റ് പ്രസിഡന്‍്റ് സൈമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഫൊറോന ജോയിന്‍്റ് ചാപ്ളിയ്ന്‍ ഫാ. റോണി വെച്ചുപറമ്പില്‍, പറമ്പഞ്ചേരി വികാരി ഫാ.തോമസ് കീന്തനാനിക്കല്‍, കെ.സി.വൈ.എല്‍പറമ്പഞ്ചേരി ഡയറക്ടര്‍ ജോസ് , ഫൊറോന സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ ജോണിയ, അതിരൂപത വൈസ് പ്രസിഡന്‍്റ് നിതിന്‍ ജോസ്, ഫൊറോന സെക്രട്ടറി സ്റ്റെഫിയ സ്റ്റീഫന്‍,ഫൊറോന വൈസ് പ്രസിഡന്‍റ് മാത്യൂസ് സൈമണ്‍, ഫൊറോന ജോയിന്‍്റ് സെക്രട്ടറി മെല്‍ബിന്‍ ബെന്‍സണ്‍, ഫൊറോന ട്രഷറര്‍ ആബേല്‍ അബ്രാഹം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.






