നവീന്‍ ജോസഫ് വിന്‍സന്‍്റ് ഇന്‍്റര്‍നാഷണല്‍ വെറ്ററിനറി സ്റ്റുഡന്‍്റ്സ് അസോസിയേഷന്‍ സെക്രട്ടറി

ഇന്‍്റര്‍നാഷണല്‍ വെറ്ററിനറി സ്റ്റുഡന്‍്റ്സ് അസോസിയേഷന്‍ (ഐ.വി.എസ്.എ) ഗ്ളോബല്‍ ബോര്‍ഡ് സെക്രട്ടറിയറ്റില്‍ സെക്രട്ടറി (PRC & CC) ആയി തിരഞ്ഞെടുക്കപ്പെട്ട നവീന്‍ ജോസഫ് വിന്‍സന്‍്റ്. നിലവില്‍ ഐ.വി.എസ്.എ ഹംഗറി വൈസ് പ്രസിഡന്‍്റായിരുന്ന നവീന്‍ ഇക്കഴിഞ്ഞ ആഗസ്റ്റില്‍ തൈവാനില്‍ വെച്ച് നടന്ന ആഗോള കണ്‍വെന്‍ഷന്‍ ഇലക്ഷനിലാണ് ബോര്‍ഡ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് . ഹംഗറിയില്‍ ബുഡാപെസ്റ്റ് വെറ്റിനറി യൂണിവേഴ്സിറ്റിയില്‍ ഫൈനല്‍ ഇയര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ നവീന്‍ ദുബായിലെ മിനിസ്ട്രി ഓഫ് ഡിഫെന്‍സ് റിട്ടയര്‍ഡ് ഉദ്യോഗസ്ഥന്‍ ഉഴവൂര്‍ ഇടവക അരീക്കര വലിയവീട്ടില്‍ വിന്‍സന്‍റ് വി.സിയുടെയും കോട്ടയം എസ്.എച്ച് മൗണ്ട് ഇടവക ചീക്കപ്പാറ (മെയ് ജോ കോട്ടേജ് ) എല്‍സി വിന്‍സെന്‍്റിന്‍്റെയും മകനാണ്. നികിത വിന്‍സെന്‍്റ് (നെതര്‍ലാന്‍ഡ്സ്) നെല്‍വിന്‍ വിന്‍സന്‍്റ് (യു.എസ്.എ) എന്നിവര്‍ സഹോദരങ്ങളാണ്.

 

Previous Post

സെന്റ് ജോണ്‍സില്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി ഓണാഘോഷം സംഘടിപ്പിച്ചു

Next Post

അരീക്കര: പരപ്പനാട്ട് എ.ടി ചാക്കോ

Total
0
Share
error: Content is protected !!