ലോക നാട്ടറിവ് ദിനാചരണം

ഇടുക്കി, കരിങ്കുന്നം, സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ ലോക നാട്ടറിവ് ദിനാചരണം സംഘടിപ്പിച്ചുസ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ഫീല്‍ഡ് വിസിറ്റുകള്‍ സംഘടിപ്പിച്ചു.
വിവിധ സന്ദര്‍ശനങ്ങളിലൂടെ, നാട്ടില്‍ ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളെക്കുറിച്ചും, കാര്‍ഷിക ഉപകരണങ്ങളെ കുറിച്ചും, നാടന്‍ ആഹാരപദാര്‍ത്ഥങ്ങളെ കുറിച്ചും, നാടന്‍ ചികിത്സാ രീതികളെ കുറിച്ചും, ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും മുതിര്‍ന്ന ആളുകളുമായി ആശയവിനിമയം നടത്തി. നാടിന്റെ ചരിത്രവും ജീവിത രീതികളും ആചാര അനുഷ്ഠാനങ്ങളും മനസ്സിലാക്കുവാന്‍ സന്ദര്‍ശനത്തിലൂടെ സഹായിച്ചു എന്ന് പരിപാടിയുടെ കോ ഓര്‍ഡിനേറ്റര്‍ ആയ അധ്യാപകന്‍ ഷിജു കെ എബ്രഹാം പറഞ്ഞു.

 

Previous Post

ഔഷധ സസ്യ തോട്ടം നിര്‍മ്മാണ ഉദ്ഘാടനം

Next Post

എന്‍.എസ്.എസിന് നീതി; ക്രൈസ്തവ അധ്യാപകരോട് അനീതി-തോമസ് മാര്‍ കൂറിലോസ്

Total
0
Share
error: Content is protected !!