ഔഷധ സസ്യ തോട്ടം നിര്‍മ്മാണ ഉദ്ഘാടനം

സെന്റ് ലൂക്‌സ് എല്‍ പി സ്‌കൂള്‍, സെന്റ് മാര്‍ത്താസ് യു പി സ്‌കൂള്‍ എന്നിവയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ ഔഷധസസ്യത്തോട്ടം നിര്‍മ്മാണം നടന്നു. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ഷിജു കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ മാനേജര്‍ റവ. ഫാ. മാത്യു പാറത്തോട്ടും കരയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് തൈകള്‍ നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പൂര്‍വ്വാദ്ധ്യാപകരായ ശ്രീ സൈമണ്‍ എം യു മണലേല്‍ ശ്രീമതി അനി തോമസ് മണലേല്‍ എന്നിവര്‍ കുട്ടികള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം നല്‍കി. ശ്രീ ജെയിംസ് ചെട്ടിയാത്ത് കുട്ടികള്‍ക്കായി മാജിക് ഷോ നടത്തുകയും ആശംസ അറിയിക്കുകയും ചെയ്തു. പ്ലാറ്റിനം ജൂബിലി കണ്‍വീനര്‍ ശ്രീ ജോയ്‌സ് തോമസ് കാനാട്ട് സ്വാഗതവും യുപി സ്‌കൂള്‍ ഹെഡ്മിസ്ട്രിസ് ശ്രീമതി ഷാന്റി സനില്‍ നന്ദിയും പറഞ്ഞു. രണ്ട് സ്‌കൂളിലെയും അധ്യാപകരും ജൂബിലി കമ്മിറ്റി അംഗങ്ങളും പ്രസ്തുത പരിപാടിക്ക് നേതൃത്വം നല്‍കി.

 

Previous Post

കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധ പത്താം പിയൂസിന്റെ തിരുനാളിന് കൊടിയേറി

Next Post

ലോക നാട്ടറിവ് ദിനാചരണം

Total
0
Share
error: Content is protected !!