താമ്പായില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യയന വര്‍ഷത്തിന് തുടക്കം

താമ്പാ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ ഈ വര്‍ഷത്തെ വിശ്വാസ പരിശീലന വര്‍ഷത്തിന് തുടക്കമായി. ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളില്‍ പുതിയഅധ്യയന വര്‍ഷം തിരി തെളിച്ചു ഉദ്ഘാടനം ചെയ്തു . തുടര്‍ന്ന് പ്രത്യേക അനുഗ്രഹ പ്രാര്‍ത്ഥനയും അദ്ധ്യാപകരുടെ പ്രതിജ്ഞയും നടന്നു.

അദ്ധ്യാപകര്‍ക്കായി നടന്ന ഏകദിന സെമിനാറില്‍ സുനില്‍ നടരാജന്‍ ക്ലാസുകള്‍ നയിച്ചു. സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാലി കുളങ്ങര സ്വാഗതവും അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ സിജോയ് പറപ്പള്ളില്‍ നന്ദിയും പറഞ്ഞു.

 

Previous Post

ബാഡ്മിന്‍റണ്‍ ടുര്‍ണമെന്‍റില്‍ ഹിത മരിയ ജോസിന് അണ്ടര്‍ 19 വിഭാഗത്തില്‍ ഒന്നാം സ്ഥാനം

Next Post

KCCNA’s first golf tournament to begin in Chicago on August 30

Total
0
Share
error: Content is protected !!