കുട്ടികളുടെ അത്ഭുതലോകം ഒരുക്കി ബെന്‍സന്‍വില്‍ ഇടവകയില്‍ ‘രാരീരം 25’

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ കുട്ടികള്‍ക്കായി യുവജനങ്ങള്‍ ഒരുക്കിയ ‘രാരീരം 25’ കൂട്ടായ്മ ഏറെ പുതുമ നിറഞ്ഞതായി മാറി. ഒന്നാം ക്ലാസ്സുമുതല്‍ അഞ്ചാം ക്ലാസ്സുവരെയുള്ള കുട്ടികളെ ഉള്‍പെടുത്തി ആഗസ്റ്റ് 11 തിങ്കള്‍ വൈകിട്ട് 2 മുതല്‍ 8 വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കഴിഞ്ഞ രണ്ടു മാസങ്ങളായി എല്ലാ ഞായറാഴ്ചകളിലും സംഘടിപ്പിച്ചു പോന്ന ‘ഉണ്ണിക്കളരി’, ‘ഗുരുകുലം’ പാഠ്യപദ്ധതിയുടെ ഭാഗമായിട്ടാണ് യുവജനങ്ങള്‍ ഇത് സംഘടിപ്പിച്ചത്. ബൈബിള്‍ വിജ്ഞാന ക്ലാസുകള്‍ , വിവിധ കളികള്‍, പാട്ടുകള്‍, ചിത്രരചനകള്‍ തുടങ്ങിയവ പുതുമയോടെ ഉള്‍പ്പെടുത്തി.

ഹന്നാ ചേലയ്ക്കല്‍, എലെയ്ന്‍ ഒറ്റത്തയ്ക്കല്‍, സാറ മുളയാനിക്കുന്നേല്‍, സെറീന മുളയാനിക്കുന്നേല്‍, അല്‍ഫോന്‍സ പുള്ളോര്‍ക്കുന്നേല്‍ എന്നിവര്‍ ‘രാരീരം 25’ന് നേതൃത്വം നല്‍കി. പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുമ്പോള്‍ കുട്ടികള്‍ക്ക് ‘ രാരീരം ‘പോലെ ഹൃദ്യമായിരുന്നു .

 

Previous Post

വള്ളിച്ചിറ – മാളിയേക്കല്‍ (ആദോപ്പള്ളില്‍) സിബി ചാക്കോ

Next Post

ഇരവിമംഗലം : കുന്നേല്‍ ആശ സാബു

Total
0
Share
error: Content is protected !!