മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷന്‍ സ്ഥാപക രക്ഷാധികാരിയും കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ എട്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു കുന്നശ്ശേരി അനുസ്മരണവും എന്‍ഡോവ്മെന്റ് വിതരണവും നടത്തി. കോളേജ് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ Dr. പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു. പയ്യാവൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ഇടവക വികാരി Rev Fr.ബേബി കട്ടിയാങ്കല്‍ കുന്നശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. സ്റ്റാഫ് അസോസിയേഷന് ഏര്‍പ്പെടുത്തിയ മാര്‍ കുന്നശ്ശേരി എന്‍ഡോവ്മെന്റ് വിതരണവും നിര്‍വഹിച്ചു . മാത്തമാറ്റിക്സ് വിഭാഗം മേധാവി Dr. ഷോളി ജോസഫ് കെ, ലൈബ്രറിയന്‍ ദീപാ ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വിദ്യാര്‍ഥികള്‍ ആലപിച്ച പുരാതനപ്പാട്ട് അനുസ്മരണചടങ്ങിന് മിഴിവേകി. സ്റ്റാഫ് അസോസിയേഷന് സെക്രട്ടറി ജോബി മാത്യു സ്വാഗതവും യൂണിയന് ചെയര്‍പേഴ്സണ്‍ അമിന്‍ മാത്യു നന്ദിയും പറഞ്ഞു.






