കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ എട്ടാം ചരമവാര്‍ഷിക ദിനത്തില്‍ പിതാവിന്റെ ഭൗതികശരീരം അടക്കം ചെയ്തിട്ടുള്ള കോട്ടയം ക്രിസ്തുരാജ് കത്തീഡ്രല്‍ ദേവാലയത്തില്‍, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും അനുസ്മരണ പ്രാര്‍ത്ഥനകളും നടത്തി. പ്രോ പ്രോട്ടോ സിഞ്ചുലൂസ് ഫാ. തോമസ് ആനിമൂട്ടില്‍, സിഞ്ചലൂസ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചാന്‍സിലര്‍ & കത്തീഡ്രല്‍ വികാരി ഫാ. തോമസ് ആദോപ്പിള്ളില്‍, പ്രോകുറെറ്റര്‍ ഫാ. അബ്രഹാം പറമ്പേട്ട്, അസിസ്റ്റന്റ് വികാരി ഫാ. ഷാനി വലിയപുത്തന്‍പുരക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.






