പയ്യാവൂര്‍: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സഹോദരി ചിന്നമ്മ ആക്കക്കുന്നേല്‍ (90) നിര്യാതയായി. മൃതദേഹം ബുധനാഴ്ച (14-06-2023) രാവിലെ 10-ന് പയ്യാവൂര്‍ ടൗണ്‍ കോണ്‍വന്റ് ചാപ്പലില്‍ കൊണ്ടുവരും. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ചാപ്പലിലെ ശുശ്രൂഷകള്‍ക്കുശേഷം മഠം സെമിത്തേരിയില്‍. അലക്സ്നഗര്‍ ആക്കക്കുന്നേല്‍ (പാറത്തോട്ടുംകര) പരേതരായ തോമസ്-അന്നാച്ചി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: കുര്യന്, ജോസഫ്, സി. മരിയറ്റ എസ്.വി.എം., പരേതരായ മാത്തച്ചന്, ജോര്‍ജ്, തോമസ്, ഏലിയാമ്മ, മേരി. ഫാ. ബാബു പാറത്തോട്ടുംകര സഹോദരപുത്രനും സി. സ്റ്റാന്‍ലി എസ്.വി.എം. സഹോദരീപുത്രിയുമാണ്. പരേത നസ്രത്ത് കോണ്‍വന്റ് നട്ടാശ്ശേരി, വിസിറ്റേഷന്‍ ജനറലേറ്റ്, പയ്യാവൂര്‍ കണ്ടകശ്ശേരി, ഉഴവൂര്‍, കട്ടച്ചിറ, മടമ്പം എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്.