സംസ്‌കൃതി ഫൗണ്ടേഷന്‍ കെ.ആര്‍.നാരായണന്‍ എക്‌സലന്‍സ്‌ പുരസ്‌കാരം കോട്ടയം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിക്ക്‌ സമ്മാനിച്ചു

കോട്ടയം : കോട്ടയം സംസ്‌കൃതി ഫൗണ്ടേഷന്റെ എട്ടാമത്‌ കെ.ആര്‍.നാരായണന്‍ എക്‌സലന്‍സ്‌ പുരസ്‌കാരം കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിക്ക്‌ സമ്മാനിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പുരസ്‌കാര വിതരണ സമ്മേളനത്തിന്റെ ഉദ്‌ഘാടനം ജലവിഭവ ഭവന നിര്‍മ്മാണ വകുപ്പ്‌ മന്ത്രി അഡ്വ. മോന്‍സ്‌ ജോസഫ്‌ നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ മന്ത്രിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. ഫാ. സുനില്‍ പെരുമാനൂരിന്റെ നേതൃത്വത്തില്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കിയുള്ള കെ.എസ്‌.എസ്‌.എസ്‌ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന്‌ മന്ത്രി ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജീവിത പ്രതിസന്ധികളെ അതിജീവിച്ച്‌ രാഷ്ട്രത്തിന്റെ പ്രഥമ പൗരനായി മാറിയ കെ.ആര്‍ നാരായണന്റെ ഇച്ഛാ ശക്തിയും അതിജീവനവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങള്‍ക്കും മാതൃകയും പ്രചോദനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്‌കൃതി ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ അഡ്വ. ടി.വി.സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടോമി കുരുവിള, കോട്ടയം ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ജിം അലക്‌സ്‌, പുരസ്‌കാര നിര്‍ണ്ണയ കമ്മിറ്റി മെമ്പര്‍ പ്രൊഫ. ഡോ.റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ പുതുശ്ശേരി, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ലൗലി ജോര്‍ജ്ജ്‌, സംസ്‌കൃതി ഫൗണ്ടേഷന്‍ സെക്രട്ടറി പ്രൊഫ. ഡോ. ഷാജി ജോസഫ്‌, കോര്‍ഡിനേറ്റര്‍ വി.എസ്‌. ചന്ദ്രശേഖരന്‍ നായര്‍, കണ്‍വീനര്‍ പ്രഭാകരന്‍ പിള്ള വെള്ളാറ്റില്‍ പി.ആര്‍.ഒ റോസ്‌ ജോസ്‌ നെടിയകാല എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.ജെയ്‌സണ്‍ ജോസഫ്‌, ജോബിന്‍ മാത്യു, പ്രദീപ്‌ മാത്യു, ശശിധരന്‍ പാറമ്പുഴ, തോമസ്‌ കുഴിച്ചാലില്‍, ചെറിയാന്‍ അയ്‌മനംകുഴി, കെ.എസ്‌.എസ്‌.എസ്‌ അസി. ഡയറക്ടര്‍ ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സ്‌ത്രീ ശാക്തീകരണം, കൃഷി പ്രോത്സാഹനം, ഭിന്നശേഷി ക്ഷേമം, സ്വയംതൊഴില്‍ സംരംഭകത്വ പദ്ധതികള്‍, ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധിയായ പവര്‍ത്തനങ്ങള്‍ പരിഗണിച്ചുകൊണ്ടാണ്‌ കെ.എസ്‌.എസ്‌.എസിന്‌ പുരസ്‌കാരം സമ്മാനിച്ചത്‌.

Previous Post

All Kerala Inter-Collegiate Sports Meet Inaugurated at Uzhavoor St. Stephen’s College

Total
0
Share
error: Content is protected !!