വെള്ളൂര്‍ ഹോളി ഫാമിലി പള്ളിയില്‍ കര്‍ഷക ക്ലബ്ബ് ആരംഭിച്ചു

വെള്ളൂര്‍ : ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കോട്ടയം അതിരൂപത കര്‍ഷക ഫൊറത്തിന്റെ നേതൃത്വത്തില്‍ വെള്ളൂര്‍ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ കര്‍ക ക്ലബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പള്ളി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.സി. യൂണിറ്റ് പ്രസിഡന്റ് സാലസ് ജോസഫ് കുറ്റിയാം കോണം അദ്ധ്യക്ഷത വഹിച്ചു. വികാരി റവ: ഡോ: മാത്യു കണ്ണാലയില്‍ പള്ളിയങ്കണത്തില്‍ കമുകിന്‍ തൈ നട്ട് ക്ലബ്ബിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു. കര്‍ഷക ഫോറം രൂപത ചെയര്‍മാന്‍ എം.സി.കുര്യാക്കോസ് വിഷയം അവതരിപ്പിച്ച് പ്രസംഗിച്ചു. കെ.സി.സി. പിറവം ഫൊറോന പ്രസിഡന്റ് മോന്‍സി കുടിലില്‍, ആശംസാ പ്രസംഗം നടത്തി. ജെയിംസ് ജോസഫ് കുറ്റിയാംകോണം സ്വാഗതവും, മനോജ് തോമസ് ചാലാപ്പള്ളിയില്‍ കൃതജ്ഞതയും പറഞ്ഞു. അജി കൂവപ്പള്ളിയെ ക്ലബ്ബ് കണ്‍വീനറായി തിരഞ്ഞെടുത്തു.

 

Previous Post

പാഴുത്തുരുത്ത് പള്ളിയില്‍ കര്‍ഷക ക്ലബ്ബ് ആരംഭിച്ചു

Next Post

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് കിടങ്ങൂര്‍ ഫൊറോന കായിക ദിനാചരണം

Total
0
Share
error: Content is protected !!