തോമസ് ചാഴികാടന്‍ എം.പി യ്ക്ക് മെല്‍ബണില്‍ ഊഷ്മള സ്വീകരണം

മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുവാനായി, മെല്‍ബണില്‍ എത്തിച്ചേര്‍ന്ന കോട്ടയം പാര്‍ലമെന്റ് അംഗം ശ്രീ. തോമസ് ചാഴികാടന് ഊഷ്മള സ്വീകരണം നല്‍കി.

മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന ശ്രീ തോമസ് ചാഴികാടനെ, പത്താം വാര്‍ഷികം ജനറല്‍ കണ്‍വീനര്‍ ഷിനോയ് മഞ്ഞാങ്കല്‍, പാരിഷ് സെക്രട്ടറി ഫിലിപ്‌സ് എബ്രഹാം കുരീക്കോട്ടില്‍, സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പ്രഥമ പി.ആര്‍.ഓ റെജി പാറയ്ക്കന്‍, ടോം പഴേമ്പള്ളില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

സെപ്റ്റംബര്‍ 30-)0 തിയതി നടക്കുന്ന പത്താം വാര്‍ഷികം സമാപന സമ്മേളനത്തിലും, ഒക്ടോബര്‍ ഒന്നാം തിയതി നടക്കുന്ന ദശാബ്ധി തിരുനാളിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. വളരെയേറെ തിരക്കുകള്‍ക്കിടയിലും, ഓസ്ട്രേലിയയിലെ പ്രഥമ ക്‌നാനായ ഇടവകയായ, മെല്‍ബണ്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുവാനായി, മെല്‍ബണില്‍ എത്തിച്ചേരുവാന്‍ സാധിച്ചതില്‍, അതിയായ സന്തോഷമുണ്ടെന്ന്,  തോമസ് ചാഴികാടന്‍ പറഞ്ഞു.

 

Previous Post

വിശ്വാസ പരിശീലന പ്രവേശനോത്സവം ഒരുക്കി ന്യൂ ജേഴ്സി ഇടവക

Next Post

മെല്‍ബണ്‍ ഇടവകയില്‍ പത്താം വാര്‍ഷിക സമാപന സമ്മേളനവും ,പരിശുദ്ധ ജപമാല രാഞ്ജിയുടെ തിരുന്നാളും

Total
0
Share
error: Content is protected !!