ഫിലാഡെല്‍ഫിയ ക്‌നാനായ മിഷന്‍ പ്രധാന തിരുനാള്‍ 26,27തിയതികളില്‍

ഫിലാഡെല്‍ഫിയ: സില്‍വര്‍ ജൂബിലി വര്‍ഷത്തേക്ക് പ്രവേശിക്കുന്ന ഫിലാഡെല്‍ഫിയ സെന്റ് ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി. ജോണ്‍ ന്യൂമാന്റെ തിരുനാള്‍ ആഗസ്റ്റ് 26, 27 തീയതികളില്‍ അവര്‍ ലേഡി ഓഫ് ഫാത്തിമ പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നു. സില്‍വര്‍ ജൂബിലി വര്‍ഷത്തിന് തുടക്കം കുറിക്കുന്ന തിരുനാള്‍ 25 അമ്മമാര്‍ ഏറ്റെടുത്ത് നടത്തുന്നു.

ആഗസ്റ്റ് 26 ശനിയാഴ്ച 5.30 pm ന് കൊടിയേറ്റും വി.കുര്‍ബ്ബാനയും മെഴുകുതിരി പ്രദക്ഷിണവും നടത്തപ്പെടും. തിരുകര്‍മ്മങ്ങള്‍ക്ക് മിഷന്‍ ഡയറക്ടര്‍ ഫാ.ബിന്‍സ് ചേത്തലില്‍ നേതൃത്വം നല്‍കും. ആഗസ്റ്റ് 26 ഞായറാഴ്ച 4.30 pm ന് ഫാ.സനല്‍ മയില്‍കുന്നേല്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കും. ഫാ.ബിബി തറയില്‍ വചനസന്ദേശം നല്‍കും. തുടര്‍ന്ന് ആഘോഷയമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. ഫൊറോന വികാരി ഫാ.ജോസ് തറയ്ക്കല്‍ വി.കുര്‍ബ്ബാനയുടെ ആശീര്‍വ്വാദവും നല്‍കും. വിവിധ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുനാള്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

സിജോയ് പറപ്പള്ളില്‍

Previous Post

ക്നാനായ റീജിയണല്‍ ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സര വിജയികളെ പ്രഖ്യാപിച്ചു

Next Post

മികച്ച കര്‍ഷകരെ ആദരിച്ചു

Total
0
Share
error: Content is protected !!