മികച്ച കര്‍ഷകരെ ആദരിച്ചു

ഉഴവൂര്‍: സെന്‍്റ് സ്റ്റീഫന്‍സ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്‍്റെയും പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെയും ആഭിമുഖ്യത്തില്‍ കോളേജ് എഡ്യൂക്കേഷനല്‍ തിയേറ്ററില്‍ വച്ച് കര്‍ഷക സംഗമം സംഘടിപ്പിച്ചു. സംസ്ഥാന ഗവണ്‍െമന്‍്റിന്‍്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡും യുവ കര്‍ഷക അവാര്‍ഡും നേടിയിട്ടുള്ള വെറൈറ്റി ഫാര്‍മര്‍ എന്ന് അറിയപ്പെടുന്ന യുട്യൂബര്‍ എസ് പി സുജിത് പരിപാടി ഉത്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥികളായ കണ്ണൂര്‍ ചെമ്പേരി സ്വദേശി ഫ്രാന്‍സിസ് ആളത്ത്, ജോസുകുട്ടി ഇ ജെ, പി റ്റി കുര്യന്‍, തോമസ് കെ കെ, ഫ്രാന്‍സിസ് ജോസഫ്, മരങ്ങാട്ടുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍്റ് ബെല്‍ജി ഇമ്മനുവേല്‍, പ്രകാശ് കെ, കടപ്ളമാറ്റം പഞ്ചായത്തിലെ യുവ കര്‍ഷക അവാര്‍ഡ് നേടിയ ജോബിന്‍ ജോര്‍ജ്, ജെയ്സണ്‍ ജോയ് എന്നിവരെ മികച്ച കര്‍ഷകരായി ആദരിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സ്റ്റീഫന്‍ മാത്യു, വകുപ്പ് മേധവിയും വൈസ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് കെ സി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ്, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്‍്റ് പ്രകാശ് കെ, സ്റ്റാഫ് കോര്‍ഡിനേറ്റര്‍ അരുണ്‍ രവീന്ദ്രന്‍, പ്രൊഫ. പ്രിന്‍സ് ജോസഫ്, വിദ്യാര്‍ത്ഥി പ്രതിനിധി അലീന ജോബി തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷകരും വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ചയും സംഘടിക്കപ്പെട്ടു.

 

Previous Post

ഫിലാഡെല്‍ഫിയ ക്‌നാനായ മിഷന്‍ പ്രധാന തിരുനാള്‍ 26,27തിയതികളില്‍

Next Post

മോനിപ്പള്ളി: തത്തന്‍കിണറ്റുകര സില്‍വി മാത്യു

Total
0
Share
error: Content is protected !!