റെജി തോമസിന് അന്തര്‍ദേശീയ ഉപന്യാസ മത്സരത്തില്‍ രണ്ടാം സമ്മാനം

കൊച്ചി- വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സാമൂഹിക നവോത്ഥാന സംഭാവനകള്‍ അനുസ്മരിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സംഘടിപ്പിച്ച അന്തര്‍ദേശീയ ഉപന്യാസ മത്സരത്തില്‍ രണ്ടാം സമ്മാനം കരസ്ഥമാക്കിയ റെജി തോമസ് കുന്നൂപ്പറമ്പില്‍ മാഞ്ഞൂര്‍ (ഹയര്‍സെക്കന്ററി അദ്ധ്യാപകന്‍ കരിങ്കുന്നം).

കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച ചാവറയച്ചന്‍ – നവോത്ഥാന നായകന്‍ വാരാചരണത്തോടനുബന്ധിച്ച് വിശുദ്ധ ചാവറയച്ചനും, നവോത്ഥാനവും എന്ന വിഷയത്തിലായിരുന്നു, മത്സരം. വിജയികള്‍ക്ക് കത്തോലിക്ക കോണ്‍ഗ്രസ് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലവും സെക്രട്ടറി രാജീവ് കൊച്ചുപറമ്പിലും അറിയിച്ചു. വിവധ രംഗങ്ങളിലെ മികവുകള്‍ക്കുള്ള 89-ാമത്തെ ബഹുമതിയാണ് റെജിയെതേടിയെത്തിയിരിക്കുന്നത്. മാഞ്ഞൂര്‍, ചാമക്കാലാ സെന്റ് ജോണ്‍സ് ക്‌നാനായ കത്തോലിക്കാപള്ളി ഇടവകാംഗം. ഭാര്യ: കുറുപ്പന്തറ ചിറയില്‍ ബിന്‍സി(സ്റ്റാഫ് നേഴ്‌സ് മറ്റേണിറ്റി ഹോസ്പിറ്റല്‍ കുവൈറ്റ്) മക്കള്‍ : തോംസണ്‍, ആന്‍മരിയ, ജോസ്ഫിന്‍

Previous Post

ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍

Next Post

St. Thomas Knanaya Catholic ദൈവാലയത്തില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു

Total
0
Share
error: Content is protected !!