ബാഡ്മിന്റണില്‍ അജയ്യരായി അനീഷും സിബുവും

സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് (യു.കെ): യു.കെ.കെ.സി.എയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന കായികമേളകളില്‍ ബാഡ്മിന്റണില്‍ (പുരുഷന്‍മാരുടെ ഡബിള്‍സ്) കഴിഞ്ഞ 11 വര്‍ഷമായി സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് യൂണിറ്റിലെ അനീഷ് ആന്‍ഡ് സിബു കൂട്ടുകെട്ട് ഒന്നാംസ്ഥാനം നിലനിര്‍ത്തി അപൂര്‍വനേട്ടത്തിന് ഉടമകളായി. ഇക്കുറിയും ഒന്നാംസ്ഥാനം നേടിയതോടെ പുതിയ തലമുറയ്ക്കായി ഇരുവരും മത്സരത്തില്‍നിന്ന് വഴിമാറികൊടുക്കുകയാണ്. യു.കെ.യിലെ ക്‌നാനായക്കാരുടെ ഇടയില്‍ ഇവരുടെ യൂണിറ്റിനെ പ്രശസ്തിയിലേക്ക് ഉയര്‍ത്താന്‍ അനീഷിന്റെയും സിബുവിന്റെയും വിജയം വളരെയധികം പ്രചോദനകരമായി.
അനീഷ് തോമസ് മോനിപ്പള്ളി ഇടവക തോട്ടപ്ലാക്കില്‍ റിട്ട. അധ്യാപകരായ തോമസ്-ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ബിജിമോള്‍ കല്ലറ മാളിയേക്കല്‍പറമ്പില്‍ കുടുംബാംഗമാണ്. അനീഷിനൊപ്പം ഭാര്യയും ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ നിരവധി വിജയങ്ങള്‍ നേടിയിട്ടുണ്ട്. മക്കള്‍: ആഞ്ജലീന, അലാന, ആഞ്ജലോ.
സിബു ജോണ്‍ അരീക്കര ഇടവക കീന്തനാനിക്കല്‍ ജോണ്‍-ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ബിന്‍സി പുതുവേലി കല്ലുപുറത്ത് കുടുംബാംഗം. മക്കള്‍: ഫ്‌ളാവിയ, ഫിയോണ്‍, ഫിയ, ഫെയ്‌ന.

 

Previous Post

മെല്‍ബണ്‍ ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ഗീവര്‍ഗീസ് മാര്‍ അപ്രേം.

Next Post

ഹയർ സെക്കണ്ടറി: സെന്‍റ്​ ആൻസ്​ ജി.എച്ച്​.എസ്​. എസിന്​ നൂറു ശതമാനം വിജയം

Total
0
Share
error: Content is protected !!