മെല്‍ബണ്‍ ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ഗീവര്‍ഗീസ് മാര്‍ അപ്രേം.

മെല്‍ബണ്‍ സെന്‍്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ, പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍, തികച്ചും മാതൃകാപരവും ശ്ളാാഘനീയവുമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം . കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളിലും ഒരു വീല്‍ചെയര്‍ നല്‍കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘കോട്ടയം അതിരൂപതയ്ക്കായ് ഒരു കരുതല്‍’ ജീവകാരുണ്യ പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരൂപതയിലെ എല്ലാ ഇടവകകള്‍ക്കും ഓരോ
വീല്‍ചെയറുകള്‍ നല്‍കുക വഴി, ഒരു വലിയ കരുതലും കൈത്താങ്ങുമാകുന്ന, ജീവകാരുണ്യ പദ്ധതിയാണ് മെല്‍ബണ്‍ ഇടവക നടപ്പിലാക്കുന്നതെന്നും പിതാവ് പറഞ്ഞു.
കല്ലിശ്ശേരി ബിഷപ് ഹൗസില്‍ നടന്ന ചടങ്ങില്‍വച്ച്, മലങ്കര ഫൊറോനവികാരി ഫാ: റെനി കട്ടേലിനും, കല്ലിശ്ശേരി വിസിറ്റേഷന്‍ കോണ്‍വെന്‍റ് മദര്‍ സുപ്പീരിയര്‍ സി. ആന്‍സി ടോമിനും, ഒരു വീല്‍ചെയര്‍ നല്‍കികൊണ്ടാണ് ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
മെല്‍ബണ്‍ ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം ആമുഖസന്ദേശം നല്‍കി.

പത്താം വാര്‍ഷികം ജനറല്‍ കണ്‍വീനറും കെ.സി.വൈ.എല്‍ മുന്‍ അതിരൂപതാ പ്രസിഡന്‍്റുമായ ഷിനോയ് മഞ്ഞാങ്കല്‍, ഇടവകയുടെ ഒരു വര്‍ഷത്തെ കര്‍മ്മ പരിപാടികള്‍ വിശദീകരിച്ചു. ജീവകാരുണ്യ പദ്ധതിയുടെ ആദ്യ വീല്‍ചെയറാണ് കല്ലിശ്ശേരി ഇടവകയ്ക്ക് നല്‍കിയത്.
ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത വൈസ് പ്രസിഡന്‍റ് ശ്രീ റ്റോം കരികുളം, കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത പ്രസിഡന്‍റ് ലിബിന്‍ പാറയില്‍ എന്നിവര്‍ സംബന്ധിച്ചു. അതിരൂപതയിലെ ഓരോ ഇടവകയിലെയും, അത്യാവശ്യക്കാര്‍ ആയിട്ടുള്ള ഒരാള്‍ക്കെങ്കിലും ഒരുവീല്‍ചെയര്‍ നേരിട്ട് ലഭിക്കത്തക്കരീതിയിലാണ്, ജീവകാരുണ്യ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Previous Post

മിന്നാമിന്നി ക്യാമ്പിന് തുടക്കമായി

Next Post

ബാഡ്മിന്റണില്‍ അജയ്യരായി അനീഷും സിബുവും

Total
0
Share
error: Content is protected !!