ഇംഗ്ലീഷ് ഭാഷാപഠന വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

കല്ലറ: സെന്റ് തോമസ് ഹൈസ്‌കൂളില്‍ അധ്യാപകര്‍ക്കായി ഏകദിന ഇംഗ്ലീഷ് ഭാഷാപഠന വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം, ദൈനംദിന ആശയവിനിമയത്തിലെ അതിന്റെ പ്രയോഗം, വിദ്യാര്‍ഥികളില്‍ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം ഫലപ്രദമായി വളര്‍ത്തിയെടുക്കുന്നതിനുള്ള അധ്യാപനരീതികള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിശീലനം.

കോട്ടയം കോര്‍പ്പറേറ്റ് എജുക്കേഷന്‍ ഏജന്‍സി സെക്രട്ടറി ഫാ. സൈമണ്‍ എബ്രഹാം പുല്ലാട്ട് ഉദ്ഘാടനം ചെയ്തു. എസ്.എച്ച്. മൗണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകന്‍ വിപിന്‍ ദാസ്, തൊടുപുഴ ബെത്ലഹേം ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപിക രമ്യ സന്തോഷ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കുര്യാക്കോസ് മാത്യു എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സ്റ്റാഫ് സെക്രട്ടറി ജിമില്‍ ബേബി, സിസ്റ്റര്‍ സെലിന്‍ എസ്.ജെ.സി., അധ്യാപകരും അനധ്യാപകരുംനേതൃത്വം നല്‍കി.

 

Previous Post

St. Mary’s English Medium School, Chevayur, Clinches Roller Skating Championship for the Fifth Time

Next Post

English Language Teaching Workshop Conducted

Total
0
Share
error: Content is protected !!