ക്‌നാനായ കാത്തലിക് മിഷന്‍ യു.കെയുടെ വാഴ്വ് 2026ന് ബര്‍മിംഗാമില്‍ തുടക്കം

ബര്‍മിംഗാമില്‍ ക്‌നാനായ കാത്തലിക് മിഷന്‍ യുകെയുടെ നേതൃത്വത്തിലുള്ള വാഴ്വ് 2026ന് തുടക്കം കുറിച്ചു. ബിഷപ്പ് മാര്‍  ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യകാര്‍മികത്വം വഹിച്ച വിശുദ്ധ ബലിയില്‍ മിഷനിലെ പതിനൊന്ന് വൈദികര്‍ സഹകാര്‍മികരായിരുന്നു. വചനസന്ദേശത്തില്‍ കുടുംബത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പിതാവ്  കുടുംബം എന്ന സഭയെ വളര്‍ത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് ഓര്‍മിപ്പിച്ചു. കരുണയും പരോപകാരവും ക്രിസ്തീയ ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാക്കണമെന്നും ദൈവം നല്‍കിയ നന്മകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

 

Previous Post

സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

Next Post

സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

Total
0
Share
error: Content is protected !!