മൂന്ന് നോമ്പിനോട് അനുബന്ധിച്ചുള്ള പുറത്ത് നമസ്‌കാരം ജനുവരി 27ന് ലിവര്‍പൂളില്‍.

ക്‌നാനായക്കാരുടെ തലപ്പള്ളി യായ കടുത്തുരുത്തി വലിയ പള്ളിയുടെ കല്‍ കുരിശിങ്കല്‍ മൂന്ന് നോമ്പിനോട് അനുബന്ധിച്ച് നടത്തിവരാറുള്ള പുറത്തു നമസ്‌കാരം ക്‌നാനായകര്‍ കുടിയേറിയ സ്ഥലങ്ങളില് പ്രചു ര പ്രചാരം നേടിയ പ്രാര്‍ത്ഥന രീതിയാണ് പുറത്ത് നമസ്‌കാരം.
ക്‌നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം ബര്‍മിങ്ഹാമില്‍ നടത്തപ്പെട്ട പുറത്ത് നമസ്‌കാരത്തിന് യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അനേകം വിശ്വാസികളാണ് പുറത്തു നമസ്‌കാര പ്രാര്‍ത്ഥനയ്ക്ക് പങ്കാളികളായത്. ജനസാന്നിധ്യം കൊണ്ടും പ്രാര്‍ത്ഥന അനുഭവംകൊണ്ടു ശ്രദ്ധ നേടിയ പുറത്തു നമസ്‌കാര പ്രാര്‍ത്ഥന വരുംവര്‍ഷങ്ങളിലും യുകെയില്‍ നടത്തണമെന്നുള്ള വിശ്വാസികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും ഓരോരോ മിഷനുകള്‍ ഏറ്റെടുത്ത് പുറത്ത് നമസ്‌കാരം നടത്തുവാന്‍ തീരുമാനമായത്.
ഈ വര്‍ഷം ജനുവരി 27ന് ലിവര്‍പൂളിലെ ഔറ് ലേഡി ഓഫ് ക്യൂന്‍ ഓഫ് പീസ് കാത്തലിക് ചര്‍ച്ചില്‍ ആണ് പുറത്തു നമസ്‌കാര പ്രാര്‍ത്ഥനകളും വിശുദ്ധ കുര്‍ബാനയും നടത്തപ്പെടുന്നത്.

ക്‌നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ നേതൃത്വത്തില്‍ സെന്റ് പയസ് ടെന്‍ത് ക്‌നാനായ കാത്തലിക് മിഷന്‍ ലിവര്‍പൂള്‍, സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ മാഞ്ചസ്റ്റര്‍, സെന്റ് തോമസ് ക്‌നാനായ കാത്തലിക് മിഷന്‍ യോര്‍ക്ക്‌ഷേയര്‍ എന്നിവര്‍ സംയുക്തമായി വിപുലമായ ഒരുക്കങ്ങളാണ് പുറത്തു നമസ്‌കാര ശുശ്രൂഷക്കായി ഒരുങ്ങുന്നത്.

പഴയ നിയമ ചരിത്രത്തില്‍ നിനവേ നിവാസികള്‍ ദൈവകോപത്തില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷനേടാന്‍ യൗന പ്രവാചകന്റെ ആഹ്വാനം സ്വീകരിച്ച് തപസ്സും ഉപവാസവും എടുത്ത് ദൈവാനുഗ്രഹം പ്രാപിച്ച ഹൃദയസ്പര്‍ശിയായ ചരിത്രം ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ദൈവഹിതത്തില്‍ നിന്നും ഓടി അകലാന്‍ ശ്രമിച്ച യോനാ പ്രവാചകന്‍ മൂന്നുനാള്‍ മത്സ്യത്തിനുള്ളില്‍ കഴിഞ്ഞതിനുശേഷം നിനവേ നിവാസികളെ ദൈവഹിതം അറിയിച്ചതിന്റെ ഓര്‍മ്മ പുതുക്കലും കൂടിയാണ് മൂന്നു നോമ്പ്. വലിയ നോമ്പിന് മുന്നോടിയായി നടത്തപ്പെടുന്ന മൂന്ന് നോമ്പിന്റെ അവസരത്തിലാണ് കടുത്തുരുത്തി വലിയ പള്ളിയിലെ പുറത്ത് നമസ്‌കാരം. ക്‌നാനായക്കാരുടെ തനത് പ്രാര്‍ത്ഥന രീതിയായ പുറത്തു നമസ്‌കാരത്തിന് അനേകം ആളുകളാണ് പങ്കാളികളാകുന്നത്.

ഹൃദയസ്പര്‍ശിയായ പ്രാര്‍ത്ഥന ഗീതങ്ങളും അനുതാപത്തിന്റെ സങ്കീര്‍ത്തനങ്ങളും സമ്മിശ്രം ആയിട്ടുള്ള പുറത്തു നമസ്‌കാര പ്രാര്‍ത്ഥനകള്‍ ഏവരുടെയും ഹൃദയത്തെ സ്പര്‍ശിക്കുന്ന പ്രാര്‍ത്ഥന അനുഭവമാണ്.

സെന്‍മേരിസ് മിഷന്‍ മാഞ്ചസ്റ്റര്‍, സെന്റ് തോമസ് ക്‌നാനായ കാത്തലിക് മിഷന്‍ യോര്‍ക്ക്ക്ഷറ് എന്നീ മിഷനുകളുടെ സഹകരണത്തോടെ
ലിവര്‍പൂള്‍ സെന്റ് പയസ് ടെന്‍ത് ക്‌നാനായ കാത്തലിക് മിഷന്‍ ആണ് പുറത്തു നമസ്‌കാരത്തിന് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത്. അനേകം ആളുകളെ ഉള്‍ക്കൊള്ളുന്ന ദേവാലയവും അനുസൃതമായ കാര്‍ പാര്‍ക്കിംഗ് സൗകര്യത്തോടുകൂടിയ ദേവാലയത്തിലാണ് ഈ വര്‍ഷത്തെ യുകെയിലെ പുറത്ത് നമസ്‌കാരം നടത്തപ്പെടുന്നത്.
പ്രാര്‍ത്ഥനയും അനുതാപവും വഴിയും ദൈവാനുഭവം പ്രാപിപ്പിക്കുവാന്‍ ഏവരെയും പുറത്ത് നമസ്‌കാര പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ പുറത്തു നമസ്‌കാര വിജയത്തിനായിട്ടുള്ള സംയുക്ത കമ്മറ്റി ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

 

Previous Post

കാന്‍സര്‍ ചികിത്സ: കാരിത്താസില്‍ ഇനി റേഡിയേഷന്‍ തെറാപ്പി ട്രൂ ബീം 3.0

Next Post

പടമുഖത്ത് പുത്രീ സംഗമം നടത്തി

Total
0
Share
error: Content is protected !!