തിരുവനന്തപുരം: സെന്റ് പയസ് ടെന്‍ത് ക്‌നാനായ കത്താലിക്കാ പള്ളിയുടെ കെ.സി.സി യൂണിറ്റ് 2014 മുതല്‍ എല്ലാ വര്‍ഷവും നടപ്പിലാക്കി വരുന്ന സിവില്‍ സര്‍വീസ് പരീക്ഷാ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷക്ഷണിക്കുന്നു.
കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നടത്തു ന്ന സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക്
തയ്യാറെടുക്കുന്ന ( IAS, IPS, IFS, KAS, etc ) കോട്ടയം ക്‌നാനായ അതിരൂപതയില്‍
അംഗങ്ങളായുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അര്‍ഹരാണ്.
സമുദായശാക്തികരണം ലക്ഷ്യ മാക്കി ക്‌നാനായ യുവതി- യുവാക്കളെ കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ ഉന്നത പദവികളായ സിവില്‍ സര്‍വീസ്
മേഖലയിലേക്ക് ആകര്‍ക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ സ്‌കോളര്‍ഷിപ്പ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ഏതെങ്കിലും സ്ഥാപനത്തില്‍ പരിശിലനം
നടത്തിക്കൊണ്ടിരിക്കുന്നവരും പരിശീലനം ആഗ്രഹിക്കുന്നവരുമായ അതിരൂപതാ
അംഗങ്ങളായ ഉദ്യോഗാര്‍ത്ഥികള്‍ താങ്കളുടെ ബയോഡേറ്റ ഇടവക വികാരിയുടെ
ശുപാര്‍ശ സഹിതം സ്‌കോളര്‍ഷിപ്പിനായി സമര്‍പ്പിക്കേണ്ടതാണ്. ഉയര്‍ന്ന മാര്‍ക്ക്
ലഭിച്ചവരില്‍ നിന്ന് മികവിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന അഭിമുഖ
പരീക്ഷയിലൂടെ ആയിരിക്കും അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.
2024 മെയ് 1ന് മുന്‍പായി അപേക്ഷ ലഭിച്ചിരിക്കേണ്ടതാണ്. അപേക്ഷ അയക്കേണ്ട വിലാസം:
*കണ്‍വീനര്‍ , സെന്റ് പയസ് ടെന്‍ത് ക്‌നാനായ കത്തോലിക്ക ചര്‍ച്ച്,
ബാര്‍ട്ടണ്‍ ഹില്‍ റോഡ്, ബാര്‍ട്ടന്‍ഹില്‍, കുന്നുകുഴി പി.ഒ, തിരുവനന്തപുരം -695034 .*
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക : ഫാ. മിഥുന്‍ വലിയപുളിഞ്ചാക്കില്‍
(വികാരി) – 9746847880, പ്രിബിന്‍ ജേക്കബ് – 9847063328, ജോബി മാത്യു ജോര്‍ജ് –
9447427236, ഡോ. സനില്‍ ജോര്‍ജ് – 9495568945.