കോട്ടയം വെസ്റ്റ് ഉപജില്ല മികച്ച എയ്ഡഡ് സ്‌കൂളിനുള്ള പുരസ്‌കാരം കൈപ്പുഴ സെന്റ് ത്രേസ്യാസ് എല്‍.പി സ്‌കൂളിന്

കോട്ടയം വെസ്റ്റ് ഉപജില്ലയിലെ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് ഏറ്റും മികച്ച എല്‍.പി സ്‌കൂളിനുളള അവാര്‍ഡ് കൈപ്പുഴ പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് എല്‍.പി സ്‌കൂള്‍ കരസ്ഥമാക്കി. വ്യത്യസ്തമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളിലൂടെയാണ് സ്‌കൂള്‍ നേട്ടം കൈവരിച്ചത്. കോട്ടയം സി.എം.എസ് ഹൈസ്‌കൂളില്‍ നടന്ന പൊതുസമ്മേളനത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോളില്‍ നിന്നും പ്രധാന അദ്ധ്യാപിക റെനിമോള്‍ ജോസഫ്, പി ടി എ പ്രസിഡന്റ് വിനോദ് ലൂക്കോസ്, അദ്ധ്യാപകര്‍ , സ്‌കൂള്‍ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

Previous Post

സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Next Post

ക്നാനായ കര്‍ഷക ഫോറം സെമിനാര്‍ നടത്തി

Total
0
Share
error: Content is protected !!