തരിശായി കിടന്ന പാടത്ത് തോട്ടറ കര്‍ഷക ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കി

തോട്ടറ :ക്‌നാനായ കത്തോലിക്കാ പള്ളിയുടെ ആഭിമുഖ്യത്തിലുള്ള കര്‍ഷക ക്ലബ്ബിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി കൃഷിയില്ലാതെ തരിശായി കിടന്ന തോട്ടറ കുന്നംകുളം പാടശേഖരത്തിലെ പതിനഞ്ച് ഏക്കര്‍ പാടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുവാന്‍ തുടങ്ങി. ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജൂ മരങ്ങോലി ഞാറ് നട്ടു കൊണ്ട് ഉല്‍ഘാടനം നിര്‍വഹിച്ചു. തോട്ടറ പള്ളി വികാരി ഫാ.തോമസ് കീന്തനാനിയ്ക്കല്‍, കെ.സി.സി. കര്‍ഷക ഫോറം രൂപത ചെയര്‍മാന്‍ എം.സി. കുര്യാക്കോസ്, പഞ്ചായത്തു് മെമ്പര്‍ ജെസി ജോയി, കെ.സി സി. യൂണിറ്റ് പ്രസിഡന്റ് അലക്‌സ് വേഴപറമ്പില്‍, കര്‍ഷക ക്ലബ്ബ് യൂണിറ്റ് പ്രസിഡന്റ് ബിജൂ താവടം, ബിജൂ പൂത്തേത്തു മ്യാലില്‍ , ഷാജന്‍ മേപ്ലാത്തില്‍, ഷാജി വട്ടപ്പുറത്തു്, സജി മാത്തൂര്‍, കുഞ്ഞ് മാത്തൂര്‍, തങ്കചന്‍ കണ്ടക്കാട് എന്നിവര്‍ സന്നിഹിതരായിരുന്നു.

Previous Post

ഇന്‍ഫന്റ് ജീസസ് ക്‌നാനായ മിഷന്‍ ക്രിസ്തുമസ്  പ്രൗഢഗംഭീരമായി ആഘോഷിച്ചു

Next Post

മാര്‍ മാത്യു മൂലക്കാട്ടിന് കോട്ടയം നഗരസഭയുടെ സ്‌നേഹാദരവ്

Total
0
Share
error: Content is protected !!