തിരുബാലസഖ്യം ഏകദിന സെമിനാര്‍

ചൈതന്യ: കോട്ടയം അതിരൂപതയിലെ തിരുബാലസഖ്യം ഭാരവാഹികള്‍ക്കായി ‘ഈശോയും കൂട്ടുകാരും’ എന്ന ഏകദിന പ്രോഗ്രാം 2023 ജൂലൈ 28 ന് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടത്തപ്പെട്ടു. തിരുബാലസഖ്യം രൂപത ഡയറക്ടര്‍ ഫാ. ജിബിന്‍ മണലോടിയില്‍ സ്വാഗതം ആശംസിക്കുകയും അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട്, ഇടയ്ക്കാട്ട് ഫൊറോന ഡയറക്ടര്‍ ഫാ. ബൈജു അച്ചിറത്തലയ്ക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. അതിരൂപത സിസ്റ്റര്‍ അഡൈ്വസര്‍ സി. ഡിവീന എസ്.വി.എം ഏവര്‍ക്കും നന്ദി അറിയിച്ചു. പ്രോഗ്രാമിന് വിസിറ്റേഷന്‍ സന്യാസിനികള്‍ നേതൃത്വം നല്‍കി. വിവിധ ഇടവകകളില്‍ നിന്നായി 280 കുട്ടികള്‍ പങ്കെടുത്തു.

 

Previous Post

കെ.സി.എസ്.എല്‍ സംസ്ഥാനതല ലീഡര്‍ഷിപ്പ് ക്യാമ്പ് നടത്തപ്പെട്ടു

Next Post

അമേരിക്കയിലെ ക്‌നാനായ റീജിയന്‍ വൈദികരുടെ സ്ഥലം മാറ്റം

Total
0
Share
error: Content is protected !!