വിശ്വാസ പരിശീലനം കാര്യക്ഷമമാകാന്‍ ഗാര്‍ഹികസഭ സജീവമാകണം : മാര്‍ പണ്ടാരശ്ശേരില്‍

കണ്ണൂര്‍: വിശ്വാസ പരിശീലനം ഫലദായകമാകാന്‍ ഗാര്‍ഹിക സഭയായ കുടുംബങ്ങള്‍ വിശ്വാസത്തിലും ആത്മീയതയിലും ശക്തി പ്രാപിക്കേണ്ടത് അനിവാര്യം ആണെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ പ്രസ്താവിച്ചു. കണ്ണൂര്‍ ശ്രീപുരം പാസ്റ്ററല്‍ സെന്ററില്‍ മലബാര്‍ റീജിയന്‍ പ്രധാന അധ്യാപക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ പരിശീലകര്‍ ദൈവകരങ്ങളിലെ ഉപകരണങ്ങള്‍ ആണെന്നും, നിരാശരാകാതെ നാം വിത്ത് വിതച്ചാല്‍ ദൈവം വളര്‍ത്തുമെന്നും യഥാകാലം ഫലം നല്‍കുമെന്നും പിതാവ് സൂചിപ്പിച്ചു. മാറിയ സാഹചര്യത്തില്‍ കാലോചിതമായ നവീകരണത്തിന് എല്ലാവരും വിധേയരാകണമെന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സഭാഗാത്രത്തെ ശക്തിപ്പെടുത്തണമെന്നും ഉപദേശിച്ചു.

മലബാര്‍ റീജിയന്‍ വിശ്വാസ പരിശീലന ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍ അധ്യക്ഷത വഹിച്ചു . സി. സീന FCC ക്ലാസ് നയിച്ചു. വിശ്വാസ പരിശീലന പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനും തുടര്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കും ഫാ ജിബില്‍ കുഴിവേലില്‍ മോഡറേറ്റര്‍ ആയിരുന്നു. ഓഫീസ് സെക്രട്ടറി സി. ഷെറിന്‍ SVM സ്വാഗതവും സോണി ലൂക്കോസ് നന്ദിയും പറഞ്ഞു. മലബാര്‍ റീജിയനില്‍ നിന്നുള്ള 33 പ്രധാന അധ്യാപകര്‍ സംഗമത്തില്‍ പങ്കെടുത്തു.

Previous Post

ഉഴവൂര്‍: മുകളേല്‍ ജോയി

Next Post

ഫാ. മത്തായി വെട്ടുകല്ലേല്‍ അനുസ്മരണവും നാലാം ചരമവാര്‍ഷികവും നടത്തപ്പെട്ടു

Total
0
Share
error: Content is protected !!