മിഷന്‍ വെല്‍നസ് ക്യാമ്പയിന് പിന്തുണയേകി ഓമല്ലൂര്‍ സെന്റ് തോമസ് കാത്തലിക് അസോസിയേഷന്‍

ഓമല്ലൂര്‍ സെന്റ് തോമസ് കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ജീവിത ശൈലീ രോഗ നിര്‍ണ്ണ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിച്ചു. മിഷന്‍ വെല്‍നസ് ക്യാമ്പയിന്റെ ഭാഗമായി സാമൂഹ്യ സന്നദ്ധ സംഘടനകള്‍ ആരോഗ്യ സേവനങ്ങള്‍ പ്രാദേശികമായി ഏറ്റെടുക്കണമെന്ന ഓമല്ലൂര്‍ സബ് സെന്റര്‍ ഏകോപന സമിതി യോഗ തീരുമാനപ്രകാരമാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.

കുറുപ്പന്തറ ക്‌നാനായ കത്തോലിക്ക പള്ളി വികാരിയും അസോസിയേഷന്‍ രക്ഷാധികാരിയുമായ ഫാ. ജേക്കബ് മുല്ലൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  ബിജു സെബാസ്റ്റിയന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ചാക്കോ മത്തായി, ബ്ലോക്ക് പഞ്ചായത്തംഗം ആന്‍സി മാത്യു എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

അസോസിയേഷന്‍ പ്രസിഡന്റ് രാജന്‍ ജോണ്‍ ചെമ്പകത്തടത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രോഗ്രാമില്‍ സെക്രട്ടറി ഷാജി പി.എം. പറച്ചുടലയില്‍ സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിബു മോന്‍. ബി നന്ദിയും പറഞ്ഞു

ആരോഗ്യ സെമിനാറില്‍ കോട്ടയം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. അനൂപ ലൂക്കാസ്,  കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.ജേക്കബ് മാത്യു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ സി.എം.എന്നിവര്‍ വിഷയാവതരണം നടത്തി.

ഡോ.ജേക്കബ് മാത്യു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ സി.എം എന്നിവരുടെ നേതൃത്വത്തില്‍ നേഴ്‌സിംഗ് ഓഫീസര്‍ ലിസി വര്‍ഗ്ഗീസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിജു തോമസ്, ബി. ഷിബുമോന്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് പി.എ.അനുശ്രീ എം.എല്‍.എസ്.പി.മാരായ ധന്യ വി.സുകുമാര്‍, ജ്യോതിലക്ഷ്മി ആര്‍ ആശ പ്രവര്‍ത്തകരായ ആന്‍സി മാത്യു, ഷാനി.കെ.തോമസ്, മിനി കുമാരന്‍ , സജിനി ശിവന്‍ കുട്ടി, അജിത റ്റി.എസ്. എന്നിവര്‍ അടങ്ങുന്ന കുറുപ്പന്തറ കുടുംബാരോഗ്യം മെഡില്‍ ടീമിന്റെ നേതൃത്വത്തില്‍ നടന്ന ജീവിത ശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പില്‍ 126 പേര്‍ പങ്കെടുത്തു. 36 പേരെ തുടര്‍ പരിശോധനയ്ക്കും ചികിത്സക്കുമായി റഫര്‍ ചെയ്തു. ഇവര്‍ക്ക് കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് തുടര്‍ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

Previous Post

സി.ബി.സി.ഐ സമ്മേളനം ആരംഭിച്ചു

Next Post

ബാംഗ്ലൂര്‍ ഫൊറോന അതിരൂപത അസംബ്ലിയുടെ പാതയില്‍

Total
0
Share
error: Content is protected !!