പൂര്‍വ്വ വിദ്യാര്‍ത്ഥി സംരംഭക സംഗമം നടത്തി

ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സംരംഭകരുടെ സംഗമവും, ക്യാമ്പസ് – ഇന്‍ഡസ്ട്രി സംവാദവും സംഘടിപ്പിച്ചു. ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിവിധ വര്‍ഷങ്ങളില്‍ പഠനം നടത്തി വിവിധ മേഖലകളില്‍ വിജയകരമായി സംരംഭങ്ങള്‍ നടത്തി വരുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ജില്ലാ കളക്ടര്‍ ഡോ. പി. കെ ജയശ്രീ ആദരിച്ചു.
സണ്ണി എബ്രാഹം തോട്ടിച്ചിറയില്‍, സ്റ്റീഫന്‍ ജോസഫ് വെട്ടിക്കനാല്‍, റെജിമോന്‍ അലക്‌സ് പടിക്കപ്പറമ്പില്‍, ജോജിമോന്‍ അലക്‌സ് പടിക്കപ്പറമ്പില്‍, ഷാജി ജോസഫ്, ബിബു ജോസ് മനോജ് കുര്യന്‍, ഡാക്‌സ് ജോര്‍ജ്, സൈമണ്‍ ലൂക്കോസ് ഒറ്റത്തങ്ങാടിയില്‍, ഷാന്‍ പി. മോഹന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, ജോസഫ് ജോസ്, നിതിന്‍ സൈമണ്‍, അഖില്‍ ജോസഫ്, മരിയ രാജു എന്നിവര്‍ സംരംഭക അനുഭവങ്ങള്‍ പങ്കുവച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടെയും മറ്റ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കി. പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഡോ. സ്റ്റീഫന്‍ മാത്യു, ബര്‍സാര്‍ ഫാ. ജിന്‍സ് നെല്ലിക്കാട്ടില്‍, വൈസ് പ്രിന്‍സിപ്പലും ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുമായ ഡോ. തോമസ് കെ.സി, അലുംമനി പ്രസിഡന്റ് പ്രകാശ് കെ., അധ്യാപകനായ പ്രൊഫ. പ്രിന്‍സ് ജോസഫ്, വിദ്യാര്‍ത്ഥി പ്രതിനിധി അതിര ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. അരുണ്‍ രവീന്ദ്രന്‍, പ്രൊഫ. ഹരിത രമേശ്, അലുംമനി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

നീറിക്കാട് : പുത്തന്‍പുരയ്ക്കല്‍ എസ്തപ്പാന്‍

Next Post

Kerala Innovation Award: Kozhikode St. Mary’s secured Third Position

Total
0
Share
error: Content is protected !!