ചിക്കാഗോ സെന്റ് മേരീസില്‍ വി. യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ആചരിച്ചു

ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ വി. യൗസേപ്പ് പിതാവിന്റെ മരണ തിരുനാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു. മാര്‍ച്ച് 19 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് നടന്ന തിരുനാള്‍ കുര്‍ബാന, രൂപം വെഞ്ചരിക്കല്‍, ലദീഞ്ഞ് എന്നിവയ്ക്കു വികാരി ഫാ. സിജു മുടക്കോടില്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ജോസഫ് നാമധാരികളായ വിശ്വാസികള്‍ക്ക് സിജു അച്ചന്‍ പൂക്കള്‍ നല്‍കി നാമഹേതുക തിരുന്നാളിന്റെ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് വിശ്വാസികള്‍ക്ക് കഴുന്നു എടുക്കുന്നതിനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും അവസരം ഉണ്ടായിരുന്നു. ഇതോടൊപ്പം വിശ്വാസികള്‍ക്ക് പാച്ചോര്‍ നേര്‍ച്ചയും ഉണ്ടായിരുന്നു. തിരുന്നാളിന്റെ

ക്രമീകരണങ്ങള്‍ക്ക് സി. ശാലോം, സി. സില്‍വേറിയൂസ്, സി. അനിറ്റ, കൈക്കാരന്മാരായ സേവ്യര്‍ നടുപ്പറമ്പില്‍, ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍, എന്നിവരും അനില്‍ മറ്റത്തികുന്നേലിന്റെ നേതുത്വത്തില്‍ ഉള്ള ഗായക സംഘവും നേതൃത്വം നല്‍കി.

റോയി ചേലമലയില്‍

 

Previous Post

കോഴി വളര്‍ത്തല്‍ പദ്ധതി ധന സഹായ വിതരണം നടത്തി

Next Post

കെ.സി.ഡബ്ള്യു.എ ഉഴവൂര്‍ ഫൊറോന ദൈവകരുണയുടെ ക്ളാസ് സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!