സെന്റ് മേരീസ് ദേവാലയത്തില്‍ ‘My Mom, My Blessing’ പോസ്റ്റര്‍ മത്സര വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും അനുമോദനം

ചിക്കാഗോ: ചിക്കാഗോയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ CML (Cherupushpa mission League) യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാതൃദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘My Mom, My Blessing’ പോസ്റ്റര്‍ മത്സരത്തിലെ വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും ജൂണ്‍ 14-ന് ഞായറാഴ്ച രാവിലെ 10.00-ന് നടന്ന ദിവ്യബലിക്കുശേഷം സമ്മാനങ്ങള്‍ വിതരണം ചെയ്തു. അമ്മയോടുള്ള സ്‌നേഹവും ആദരവും കലാസൃഷ്ടികളിലൂടെ പ്രകടിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കിയ ഈ മത്സരം മികച്ച പ്രതികരണമാണ് നേടിയത്. വിവിധ വിഭാഗങ്ങളിലായി 55-ഓളം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍, എല്ലാ കുട്ടികളുടെയും സര്‍ഗാത്മകതയും പരിശ്രമവും മാതൃസ്‌നേഹത്തോടുള്ള ആദരവും പ്രതിഫലിപ്പിക്കുന്ന സൃഷ്ടികള്‍ ഏറെ ശ്രദ്ധേയമായിരുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികളോടും നന്ദി അറിയിച്ച CML യൂണിറ്റ് വൈസ് പ്രസിഡന്റ് അബിഗയില്‍ കണ്ടച്ചാന്‍പറമ്പില്‍, പരിപാടി വിജയകരമാക്കുന്നതില്‍ സഹകരിച്ച മാതാപിതാക്കളെയും മത്സരത്തിനുള്ള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത ഡോളി ആന്റിയെയും അനിഷ ആന്റിയെയും പ്രത്യേകം നന്ദിപൂര്‍വം അനുസ്മരിച്ചു. CML സ്പിരിച്വല്‍ ഡയറക്ടറായ ഫാ. അനീഷ് മാവേലി പുത്തന്‍പുരയുടെ സാന്നിധ്യത്തില്‍,ഹ്രസ്വ സന്ദര്‍ശനത്തിന് അമേരിക്കയില്‍ എത്തിയ ആഗ്ര മിഷനില്‍ സേവനമനുഷ്ഠിക്കുന്ന ഫാദര്‍ സുനില്‍ കുഴിപറമ്പില്‍ വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വിജയികളുടെ പേരുകള്‍ CML എക്‌സിക്യൂട്ടീവ് അംഗം അബിഗയില്‍ കണ്ടച്ചാന്‍പറമ്പില്‍ പ്രഖ്യാപിച്ചു. വിജയികള്‍ യഥാക്രമം: Teens Ministry വിഭാഗം, ഒന്നാം സ്ഥാനം – ടോം പ്ലാത്തനത്ത് രണ്ടാം സ്ഥാനം – മറിയന്‍ കരിക്കുളം മൂന്നാം സ്ഥാനം – അലെക്‌സിയ കരിക്കുളം CML വിഭാഗം, ഒന്നാം സ്ഥാനം – നയോമി കവലക്കല്‍ ,രണ്ടാം സ്ഥാനം – ജുവല്‍ റൊണാള്‍ഡ് പൂകുമ്പേല്‍, മൂന്നാം സ്ഥാനം (സംയുക്തമായി) – നെവിന്‍ ഒഴുങ്ങാലി, എയ്ഡന്‍ എബ്രഹാം പുത്തന്‍പുരയ്ക്കല്‍ HCM വിഭാഗം, ഒന്നാം സ്ഥാനം – മെലിസ ടോം വഞ്ചിത്താനം,രണ്ടാം സ്ഥാനം – സ്റ്റീവ് ടിനു തോമസ് പൊങ്ങാന, മൂന്നാം സ്ഥാനം – എലിഷ വെറ്റിക്കാട്ടില്‍ എന്നിവര്‍ ആണ്. മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും അവരുടെ പരിശ്രമത്തെയും സര്‍ഗാത്മകതയെയും മാനിച്ച് പങ്കാളിത്ത സമ്മാനങ്ങളും വിതരണം ചെയ്തു. കുട്ടികളിലെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും മാതൃദിനത്തിന്റെ മഹത്വം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനും ഇത്തരം പരിപാടികള്‍ ഏറെ പ്രയോജനകരമാണെന്ന് ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ അഭിപ്രായപ്പെട്ടു .

മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് എക്‌സിക്യൂട്ടീവ് ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിലും പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനും യൂണിറ്റ് ഡയറക്ടേഴ്‌സ് ആയ ജോജോ ആനാലില്‍ ബിബി നെടുംതുരുത്തി പുത്തന്‍പുരയില്‍ സൂര്യ കരികുളം എന്നിവര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു . ഇടവക ട്രസ്റ്റിമാരായ സേവിയര്‍ നടുപറമ്പില്‍, ജോബി പോളക്കന്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍, സണ്ണി കണ്ണാലയില്‍, പി.ആര്‍.ഒ. റോയ് ചേലമലയില്‍, DREമാര്‍, മതാധ്യാപകര്‍ എന്നിവര്‍ നല്‍കിപ്പോരുന്ന സഹകരണം സെന്റ് മേരീസ് CML യൂണിറ്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിജയത്തിന് കരുത്തേകുന്നതായി സംഘാടകര്‍ അറിയിച്ചു. .

 

Previous Post

Feast of St. Anthony Celebrated with Great Devotion at St. Anthony’s Knanaya Mission, Wales

Next Post

പുന്നത്തുറ സെന്റ് തോമസ് സണ്‍ഡേ സ്‌കൂള്‍ കോണ്‍വെക്കേഷന്‍ ഡേ ആചരിച്ചു

Total
0
Share
error: Content is protected !!