കോഴിക്കോട്: 100 ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകള്‍ക്കുള്ള എം.എല്‍.എ എക്സലന്‍സ് അവാര്‍ഡ് ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ളീഷ് മീഡിയം സ്കൂളിന് ലഭിച്ചു. ആശീര്‍വാദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. ആനീസ് SJC കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ അഡ്വ. K. ജയന്തില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
പി.ടി.എ സെക്രട്ടറി അന്‍വര്‍ സാദിഖ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിനിത്ത്, നീത എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വിദ്യാലയത്തിലെ 10, 12 ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്കി.




