ചിക്കാഗോ സെ. മേരീസ് ഇടവകയിലെ പാരിഷ് ഡേ വര്‍ണാഭമായി

ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെ. മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ഇടവകദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ടു. ജൂലൈ 9 ഞായറാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാനയോട് കൂടിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കോട്ടയം അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശരി വി. കുര്‍ബാനയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
കുര്‍ബാനമധ്യേ അഭിവന്ദ്യ പിതാവ് ബ്രദര്‍ മോസ്സസ് പുതുപ്പള്ളിമ്യാലിക്ക് കാറോയ പട്ടം നല്‍കി.


മോണ്‍. തോമസ് മുളവനാല്‍, ഫാ. ലിജോ കൊച്ചുപറമ്പില്‍, ഫാ. ബിബി തറയില്‍, ഫാ. ജോസഫ് തച്ചാറ എന്നിവര്‍ വി. ബലിയില്‍ സഹകാര്‍മികരായിരുന്നു.
വി.കുര്‍ബാനയ്ക്ക് ശേഷം ഇടവകയിലെ എല്ലാ ദമ്പതി കളും വിവാഹ വാഗ്ദാന നവീകരണം നടത്തി.
തുടര്‍ന്ന് അഭിവന്ദ്യ പണ്ടാരശ്ശേരില്‍ പിതാവിനെ മാര്‍ഗ്ഗം കളിയുടെ അകമ്പടിയോടെ പാരീഷ് ഹാളിലേക്ക് സ്വീകരിച്ചാനയിച്ചു. ഇടവകയിലെ വിവിധ പ്രായപരിധിയിലുള്ള ദമ്പതികളുടെ സംഗമം നടത്തപ്പെട്ടു. ദമ്പതി സംഗമത്തില്‍ വിസിറ്റേഷന്‍ സന്യാസ സമൂഹം മംഗളഗാനമാലപിച്ചു. അതേതുടര്‍ന്ന് അഭിവന്ദ്യ പണ്ടാരശ്ശരി പിതാവ് ദമ്പതികള്‍ക്കായി കുടുംബനവീകരണ ക്ലാസ്സ് നടത്തി. കുടുംബജീവിതത്തില്‍ ദൈവത്തിന്റെ ഇടപെടലും കരുതലും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സരസമായ ഭാഷയില്‍ ക്ലാസ് അവതരിപ്പിച്ചു.


സെ. മേരീസ് ട്രസ്റ്റി കോഡിനേറ്റര്‍ സാബു കട്ടപ്പുറം ചടങ്ങില്‍ സ്വാഗതവും വുമണ്‍ മിനിസ്ട്രി കോഡിനേറ്റര്‍ ബിനി തെക്കനാട്ട് നന്ദിയും ആശംസിച്ചു . സജി പൂതൃക്കയില്‍ ചടങ്ങിന്റെ മാസ്റ്റര്‍ -ഒഫ് സെറുമണിയായിരുന്നു . വിവിധ പ്രായപരിധിയിലുള്ള ദമ്പതികളെ പൊന്നാടയണിയിച്ചും സമ്മാനങ്ങള്‍ നല്‍കിയും പിതാവ് ആദരിച്ചു. തുടര്‍ന്ന് ദൈവാലയത്തിന്റെ പ്രധാന കവാടത്തില്‍ ഒരുക്കിയിരിക്കുന്ന ക്‌നാനായ കുടിയേറ്റ നായകരായ ക്‌നായി തോമായുടെയും ഉറൂഹ മാര്‍ യൗസേപ്പിന്റെയും പ്രതിമ അനാച്ഛാദനം ചെയ്തു. ഇടവക ദിനാഘോഷങ്ങളില്‍ പങ്കെടുത്ത ഏവര്‍ക്കും സ്‌നേഹവിരുന്നും ഒരുക്കി. ആഘോഷ ക്രമീകരണങ്ങള്‍ക്ക് ചര്‍ച്ച എക്‌സിക്യൂട്ടീവും , വൈദികരും, സിസ്റ്റേഴ്‌സും നേതൃത്വം നല്‍കി.
സ്റ്റീഫന്‍ ചൊള്ളംബേല്‍ (പി.ആര്‍.ഒ)

 

 

Previous Post

കെ.സി.വൈ.എല്‍ അതിരൂപതാതല യുവജന ദിനാഘോഷം

Next Post

മടമ്പം:  മുല്ലൂര്‍ അന്നക്കുട്ടി

Total
0
Share
error: Content is protected !!