ഫുട്‌ബോള്‍ ലോകക്കപ്പ് ആവേശത്തില്‍ സെന്റ് ആന്‍സ് സ്‌കൂള്‍

ഫുട്‌ബോള്‍ലോകക്കപ്പിന്റെ ഉത്സവ ലഹരി കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പെയ്തിറങ്ങി. പ്രിയ താരങ്ങളുടെയും രാജ്യങ്ങളുടെയും ജേഴ്സി ധരിച്ചെത്തിയ പെണ്‍ കുട്ടികള്‍ സ്‌കൂള്‍ മുറ്റം ഫുട്‌ബോള്‍ സ്റ്റേഡിയമാക്കി മാറ്റി. ഡായ് ഡായ് , വക്കാ വക്കാ താളത്തിന്റെ അകമ്പടിയില്‍ നൃത്തം ചവുട്ടി . ചാണ്ടി ഉമ്മന്‍ എം എല്‍ എ കുട്ടികളുടെ ഫുട്‌ബോള്‍ വൈബിന് ആവേശം പകരാന്‍ സ്‌കൂളിലെത്തി . ഫുട്‌ബോള്‍ ലോകക്കപ്പ് സ്‌കൂള്‍ മുറ്റത്ത് സ്ഥാപിച്ച അദ്ദേഹം, ഗോള്‍പോസ്റ്റിലേക്ക് ഗോളടിച്ച് സ്‌കൂള്‍ ലോകക്കപ്പ് ആഘോഷ പരിപാടികളുടെ – ട്രിയോണ്ട 2026- ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂളില്‍ സംഘടിപ്പിക്കുന്ന പ്രവചന മത്സരത്തില്‍ അര്‍ജ്ജന്റീന ടീമിന്റെ പേര് കുറിച്ചപ്പോള്‍ കുട്ടികള്‍ ഹര്‍ഷാരവത്തോടെ എം എല്‍ എയ്ക്ക് പിന്തുണ നല്‍കി . സ്‌കൂള്‍ മാനേജര്‍ ഫാ അബ്രഹാം പറമ്പേട്ടിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ജോബി ജോസഫ്, ഹെഡ്മിസ്ട്രസ് സി പ്രിയ, പിറ്റിഎ പ്രസിഡന്റ് ജോര്‍ജ്ജ് തോമസ്, കായികാധ്യാപകന്‍ ആല്‍ബര്‍ട്ട് സൈമണ്‍ എന്നിവര്‍ സംസാരിച്ചു. കിക്കോഫ് ക്വിസ് മത്സര വിജയികള്‍ക്ക് ചാണ്ടി ഉമ്മന്‍ സമ്മാനങ്ങള്‍ നല്‍കി.

 

Previous Post

കരിങ്കുന്നം: കളരിക്കല്‍ (മുണ്ടുപുഴക്കല്‍) ഏലിയമ്മ ജോണ്‍

Next Post

Beyond Blues to Bliss

Total
0
Share
error: Content is protected !!