കരിങ്കുന്നം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം *’വരവേല്‍പ്പ് 2025’* ആഘോഷപൂര്‍വ്വം നടത്തി. സെന്റ് അഗസ്റ്റിന്‍സ് പാരിഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജയിംസ് വടക്കേകണ്ടങ്കരി അധ്യക്ഷനായിരുന്നു. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ കെ തോമസ് വരവേല്‍പ്പ് 2025 ഉദ്ഘാടനം ചെയ്തു.
കരിങ്കുന്നം എസ് ഐ ശ്രീ ലിജുമോന്‍ പി കെ സന്ദേശം പകര്‍ന്ന സമ്മേളനത്തിന് പിടിഎ പ്രസിഡന്റ് ശ്രീ ജോസ് കളരിക്കല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി സ്വപ്ന ജോയല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. 2025 മാര്‍ച്ച് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മേളനമധ്യേ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
സമ്മേളനത്തിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ ഒ എ എബ്രഹാം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീ സുജി തോമസ് കൃതജ്ഞതയും നേര്‍ന്നു. സീനിയര്‍ അധ്യാപകന്‍ ഡോ. നിമ്മിച്ചന്‍ ജേക്കബ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
മാതൃഭൂമി ദിനപത്രത്തിന്റെ ‘മധുരം മലയാളം’ പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃഭൂമി ദിനപത്രം ദിവസേന നല്‍കുന്നതിന്റെ വിതരണോദ്ഘാടനം സ്‌കൂളിലെ പ്ലസ് വണ്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ സ്‌പോണ്‍സറായ വിദേശ മലയാളി ശ്രീ ഷോയി ചെറിയാന്‍ വടക്കേക്കര, ദിനപത്രങ്ങള്‍ സ്‌കൂള്‍ മാനേജര്‍ഫാ. ജെയിംസ് വടക്കേകണ്ടങ്കരിക്കും പ്രിന്‍സിപ്പല്‍ ശ്രീ ഒ എ എബ്രഹാമിനും കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. മാതൃഭൂമി ദിനപത്രം സര്‍ക്കുലേഷന്‍ മാനേജര്‍ ശ്രീ ജിബി ജോസഫ് സന്നിഹിതരായിരുന്നു.
സൗഹൃദ ക്ലബ്ബ് കോഡിനേറ്റര്‍ പ്രിയ സ്റ്റീഫന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീമതി ലിജിയ ജോസ് എന്നിവര്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കളുമായി താങ്ങായി തണലായി എന്ന് സെമിനാര്‍ നയിച്ചു





