സിസ്റ്റര്‍ ലൂസി കുര്യന് അപൂര്‍വ്വ ബഹുമതി 4-ാം പ്രാവശ്യവും

കോളയാട്: ഓസ്ട്രിയ ആസ്ഥാനമായ “ഊം 100” മാഗസിന്‍ രാജ്യാന്തര തലത്തില്‍ നടത്തിയ വോട്ടെടുപ്പില്‍ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള 100 പേരില്‍ ഒരാളായി മാഹേര്‍ ഫൗണ്ടര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ലൂസി കുര്യനെ 2022 ല്‍ 4-ാം പ്രാവശ്യവും തെരഞ്ഞെടുത്തു. 2018, 2019, 2020 എന്നീ വര്‍ഷങ്ങളിലും സിസ്റ്റര്‍ ലൂസി കുര്യന്‍ ഈ അപൂര്‍വ്വ ബഹുമതിക്ക് അര്‍ഹയായിരുന്നു.
പയ്യാവൂര്‍ ഇടവക വാക്കച്ചാലില്‍ കുടുംബത്തിലെ സിസ്റ്റര്‍ ലൂസി കുര്യന്‍ 1997 ല്‍ പൂണെ ആസ്ഥാനമായി മാഹേര്‍ (അമ്മവീട്) സ്ഥാപിച്ചത്. ജാതി-മത-കക്ഷി രാഷ്ര്ടീയ ചിന്തകള്‍ക്കതീതമായ ഒരു സര്‍വ്വമയ ജനകീയ പ്രസ്ഥാനമാണ് മാഹോര്‍, മഹാരാഷ്ര്ടയില്‍ പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാഹര്‍ പ്രസ്ഥാനം ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി നിരാലംബരും നിരാശ്രയരുമായ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, മാനസിക രോഗികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സംരക്ഷണം നല്‍കുന്നു.

Previous Post

മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണം: കെ.സി.ബി.സി

Next Post

ന്യൂയോര്‍ക്കിലെ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ തിരുന്നാള്‍ മെയ് 19, 20, 21 തീയതികളില്‍

Total
0
Share
error: Content is protected !!