കോട്ടയം: സി. അല്‍ഫോന്‍സ SVM

കോട്ടയം: വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹാംഗമായ സി. അല്‍ഫോന്‍സ SVM (87) നിര്യാതയായി. ചേര്‍പ്പുങ്കല്‍ ഇടവക, പതീപ്ലാക്കില്‍ പരേതരായ മാത്യു ഉലഹാന്നാന്‍ – അന്നമ്മ ദമ്പതികളുടെ മകളാണ്.

ലീലാമ്മ, ക്ലാരമ്മ, വത്സമ്മ, സെലിന്‍ പരേതരായ മാത്തുകുട്ടി, ജോണ്‍, മേരി, സി ഔറേലിയ SVM, എന്നിവര്‍ സഹോദരങ്ങളാണ്.

BCM കോളേജ് പ്രിന്‍സിപ്പല്‍, കോണ്‍ഗ്രിഗേഷന്റെ ജനറല്‍ പ്രൊക്കൂറേറ്റര്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായ സേവനം ചെയ്ത സിസ്റ്റര്‍ B.C.M ഹോസ്റ്റല്‍, കോട്ടയം സെന്റ് ആന്‍സ്, പീരുമേട്, വിസിറ്റേഷന്‍ ജനറലേറ്റ്, ബൈസണ്‍വാലി, ഗാന്ധി നഗര്‍ ഹോസ്റ്റല്‍, മ്രാല, കുമരകം, എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്.

മൃതദേഹം 25-05-2026, തിങ്കളാഴ്ച രാവിലെ 9.00 ന് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് വിസിറ്റേഷന്‍ മഠം ചാപ്പലില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞു 2. 30 ന് ആരംഭിയ്ക്കും. തുടര്‍ന്ന് വൈകുന്നേരം 4 മണിയോടെ സമാപന ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം മോക്ഷപുരയില്‍ സംസ്‌കരിക്കും.

 

Previous Post

Chicago St. Mary’s Knanaya Catholic Church Celebrates Nurses Day 

Next Post

കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗില്‍ ബിരുദദാന ചടങ്ങ് നടത്തി

Total
0
Share
error: Content is protected !!