ഷിക്കാഗോയിലെ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍ ഇടവക ദിനാചരണവും, വി. പത്താം പീയൂസ് പാപ്പയുടെ തിരുനാള്‍ ആഘോഷവും.

ഷിക്കാഗൊ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍ സെപ്റ്റംബര്‍ 4 ഞായറാഴ്ച വി. പത്താം പീയൂസ്.പാപ്പയുടെ തിരുനാള്‍ ആഘോഷവും ഇടവകയുടെ പതിനാറാം വാര്‍ഷികവും ഇടവക ദിനമായി ആഘോഷിക്കുന്നു. ഞായറാഴ്ച രാവിലെ 9:45 മണിക്ക് ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന് ആഘോഷമായ സ്വീകരണം നല്‍കുന്നതും തുടര്‍ന്ന് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തിലും ക്‌നാനായ റീജിയണ്‍ ഡയറക്ടറും വികാരി ജനറാളുമായ മോണ്‍ തോമസ് മുളവനാളിന്റെയും ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെയും സഹ കാര്‍മ്മികത്വത്തിലും വിശുദ്ധ കുര്‍ബാനയോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. വി. ബലി അര്‍പ്പണത്തിനുശേഷം ഒക്ടോബര്‍ 1 ന് വിരമിക്കുന്ന മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഈ ഇടവകക്കും നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമൂഹത്തിനും ചെയ്ത അകമഴിഞ്ഞ സേവനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട് പൊതുസമ്മേളനം ഉണ്ടായിരിക്കും. ഇതേ തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ജെയ്മോന്‍ & ഷൈനി നന്ദികാട്ട് കുടുംബാംഗങ്ങളാണ് തിരുനാളിന്റെ പ്രസുദേന്ദിമാര്‍.എക്‌സിക്കൂട്ടീവ് അംഗങ്ങളായ ജോര്‍ജ് ചക്കാലത്തൊട്ടിയില്‍, സണ്ണി മൂക്കേട്ട്, മാത്യു ഇടിയാലി, സാബു മുത്തോലം, സുജ ഇത്തിത്തറ, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകള്‍ക്ക് നേത്യുത്വം നല്‍കുന്നത്.

ബിനോയി സ്റ്റീഫന്‍ കിഴക്കനടി (P R O )

 

Previous Post

സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കി കെ.എസ്.എസ്.എസ് ലോണ്‍ മേള

Next Post

പയ്യാവൂര്‍ ടൗണ്‍: മുപ്രാപ്പള്ളിയില്‍ റുവാന്‍ ജോഷി

Total
0
Share
error: Content is protected !!