തടിയമ്പാട്: സഹജീവികളോട് സഹാനുഭൂതി പുലര്‍ത്തുന്നത് സമര്‍പ്പിതരുടെ മുഖ മുദ്രയാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയിലെ സമര്‍പ്പിത സമൂഹമായ കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍്റെ സ്ഥാപകന്‍ മാര്‍ തോമസ് തറയില്‍ പിതാവിന്‍്റെ നിത്യതയുടെ അന്‍പതാം ചരമ വാര്‍ഷികത്തില്‍ കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പടമുഖം ഫൊറോനയിലെ തടിയമ്പാട് ഇടവകയില്‍, നിര്‍മ്മിച്ച് നല്‍കിയ സ്നേഹഭവനം ആശീര്‍വദിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മാര്‍ മൂലക്കാട്ട്. കാണപ്പെടുന്ന സഹോദരനെ സ്നേഹിച്ചുകൊണ്ടാണ് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കേണ്ടത് എന്ന് പിതാവ് ഓര്‍മിപ്പിച്ചു. ജൂബിലിയോടനുബന്ധിച്ച് പടമുഖം ഫൊറോനയിലെ തടിയമ്പാട്, ഇടക്കാട്ട് ഫൊറോനയിലെ കാരിത്താസ് , മടമ്പം ഫൊറോനയിലെ പയ്യാവൂര്‍ ടൗണ്‍ എന്നീ ഇടവകകളില്‍ സ്നേഹഭവനങ്ങള്‍ ഒരുക്കിയാണ് കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തറയില്‍ പിതാവിന്‍്റെ നിത്യതയുടെ ഓര്‍മ്മ ആചരിക്കുന്നത്. ചടങ്ങില്‍ തടിയമ്പാട് ഫാത്തിമ മാത പള്ളി വികാരിയും ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റി സെക്രട്ടറിയുമായ ഫാ. ജോബിന്‍ പ്ളാച്ചേരിപ്പുറത്ത്, ഫാ. ബിബിന്‍ ചക്കുങ്കല്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡിറക്ടറസ് ജനറല്‍ സി. ലിസി മുടക്കോടില്‍, ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റി പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ സി. ജിജി വെളിഞ്ചായില്‍, മറ്റു സമൂഹാംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.