പുസ്തകം പ്രകാശനം ചെയ്തു

ചിക്കാഗോ:”Fragrance of Christ’ എന്ന പേരില്‍ റവ. ഫാ. തോമസ് മുളവനാല്‍ തയ്യാറാക്കിയ പരേതനായ സാബു മഠത്തിപ്പറമ്പിലിനെപ്പറ്റിയുള്ള പുസ്തകം ഓഗസ്റ്റ് 13 ന് ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വച്ച് പ്രകാശനം ചെയ്തു. ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ചാന്‍സലറും മതബോധന ഡയറക്ടറുമായ റവ.ഡോ. ജോര്‍ജ് ദാനവേലില്‍ ചിക്കാഗോ (മേവുഡ് ) സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഇടവക വികാരി റവ.ഫാ. എബ്രഹാം മുത്തോലത്തിന് ആദ്യ കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

ആത്മീയ, സാമൂഹിക, മാധ്യമ ശുശ്രൂഷ മേഖലയിലെ നിറസാന്നിധ്യമായിരുന്ന സാബു 2020 ഓഗസ്റ്റ് 24 നാണ് ക്യാന്‍സര്‍ രോഗ ബാധിതനായി മരിച്ചത്. വിശ്വാസത്തില്‍ അടിയുറച്ചതും പരസ്‌നേഹപ്രവര്‍ത്തികളില്‍മാതൃകായോഗ്യവ്യമായ സുവിശേഷാത്മക ജീവിതമായിരുന്നു സാബുവിന്റേത്. അമേരിക്കയിലെ ശാലോം മീഡിയ മിനിസ്ട്രിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആത്മിക ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി അനേകം ജീവിതങ്ങളെ പ്രത്യാശയിലേക്കും പ്രതീക്ഷയിലേക്കും നയിക്കുവാന്‍ സാബുവിന്റെ ജീവിതം കാരണമായി.

അദ്ദേഹത്തിന്റെ ജീവിതം വ്യക്തിപരമായി സ്വാധീനിച്ച 23 ഓളം പേരുടെ അനുഭവസാക്ഷ്യങ്ങള്‍ ഉള്‍ച്ചേര്‍ത്ത ഈ പുസ്തക സമാഹാരം അനേകര്‍ക്ക് വിശുദ്ധ ജീവിതം നയിക്കുവാന്‍ പ്രചോദനമാകുമെന്നതില്‍ സംശയമില്ല. ശാലോം മീഡിയ മിനിസ്ട്രിയുടെ പ്രസിദ്ധീകരണ വിഭാഗമായ സോഫിയ ബുക്‌സ് (കോഴിക്കോട്) ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മനുഷ്യജീവിതത്തില്‍ ദൈവത്തിന്റെ ഇടപെടല്‍ വിശ്വാസതികവില്‍ തിരിച്ചറിഞ്ഞ് ജീവിച്ച സാബുവിന്റെ ജീവിതവിജയം അനേക ജീവിതങ്ങള്‍ക്ക് പ്രകാശം മാകുമെന്ന് പുസ്തക പ്രസിദ്ധികരണത്തിന്ന് നേതൃത്വം നല്‍കിയ റവ.ഫാ. തോമസ് മുളവനാല്‍, ജോണി മാത്യു തെക്കേപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

Previous Post

അതിരൂപതയിലെ ഹെൽത്ത് കമ്മീഷൻ അംഗങ്ങൾ

Next Post

Renovated Chaitanya office was Blessed

Total
0
Share
error: Content is protected !!