സാന്‍ ഹൊസെയില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം

സാന്‍ ഹൊസെ (കാലിഫോര്‍ണിയ): ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 2023 – 2024 പ്രവര്‍ത്തന വര്‍ഷത്തിന് സാന്‍ ഹൊസെയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ ആവേശഭരിതമായ തുടക്കം. ഈശോ സഭാ മിഷനറി വൈദികനായ ഫാ. സനില്‍ മയില്‍കുന്നേല്‍ മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സംസാരിക്കുകയും ഈ വര്‍ഷത്തെ മിഷന്‍ ലീഗ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇടവക വികാരി ഫാ. ജെമി പുതുശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.

പുതിയ ഭാരവാഹികളായി ജൂലിയന്‍ നടകുഴിക്കല്‍ (പ്രസിഡന്റ്), മിന്നാ ഇലഞ്ഞിക്കല്‍ (വൈസ് പ്രസിഡന്റ്), അലീനാ വട്ടമറ്റത്തില്‍ (സെക്രട്ടറി), എമിലി പുതുശ്ശേരില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. മിഷന്‍ ലീഗ് യുണിറ്റ് വൈസ് ഡയറക്ടര്‍ അനു വേലികെട്ടേല്‍, ഓര്‍ഗനൈസരായ ശീതള്‍ മരവെട്ടികൂതത്തില്‍, റോബിന്‍ ഇലഞ്ഞിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സിജോയ് പറപ്പള്ളില്‍

 

 

Previous Post

KCC മറ്റക്കര യൂണിറ്റില്‍ കര്‍ഷക ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

Next Post

ക്‌നാനായ റീജിയണില്‍ ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രിയുടെ പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര് 22ന്

Total
0
Share
error: Content is protected !!