KCC മറ്റക്കര യൂണിറ്റില്‍ കര്‍ഷക ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് കോട്ടയം അതിരൂപത കര്‍ഷക ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ കര്‍ഷക ക്ലബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കെസിസി യൂണിറ്റ് പ്രസിഡണ്ട് ശ്രീ മാത്യു ഒഴുങ്ങാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെസിസി അതിരൂപത ജനറല്‍ സെക്രട്ടറി ശ്രീ ബേബി മുളവേലിപ്പുറം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചാപ്ലയിന്‍ ഫാ. സിറിയക് മറ്റത്തില്‍ ആമുഖപ്രസംഗം നടത്തി. കിടങ്ങൂര്‍ ഫൊറോന കര്‍ഷക ഫോറം കണ്‍വീനര്‍ ശ്രീ ജോണ്‍ മാവേലില്‍, കെസിസി കിടങ്ങൂര്‍ ഫൊറോന സെക്രട്ടറി ശ്രീ ഷിജു ജോസ് മണ്ണുക്കുന്നേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കെസിസി അംഗങ്ങള്‍ കാര്‍ഷിക മേഖലയിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. കാര്‍ഷിക വിത്തുകള്‍വിതരണം ചെയ്തു. കര്‍ഷക ഫോറം മണ്ണൂര്‍ -മറ്റക്കര യൂണിറ്റ് കണ്‍വീനറായി ശ്രീ ജോയ് കൊന്നക്കലിനെ തിരഞ്ഞെടുക്കുകയും പത്തംഗങ്ങള്‍ ഉള്‍പ്പെടുന്ന കര്‍ഷക സമിതി രൂപീകരിക്കുകയും ചെയ്തു.ശ്രീ മനോജ് ഒഴു ങ്ങാലില്‍ സ്വാഗതവും ശ്രീ ഷിന്‍സ് പതിക്കല്‍ കൃതജ്ഞതയും പറഞ്ഞു. കെസിസി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

കര്‍ഷക ക്ലബ്ബ് ഉല്‍ഘാടനം ചെയ്തു

Next Post

സാന്‍ ഹൊസെയില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം

Total
0
Share
error: Content is protected !!