റിപ്പബ്ലിക് ദിന പരേഡില്‍ രാജപുരം കോളേജിലേ എന്‍.സി.സി കേഡറ്റും

ഡല്‍ഹിയില്‍ വെച്ചു നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുവാന്‍ സെന്റ് പയസ് കോളേജിലെ നോയല്‍ പി ജെയിന്‍ യോഗ്യത നേടി. 32 കേരള ബറ്റാലിയന്‍ പയ്യന്നൂരില്‍ നിന്നും യോഗ്യത നേടിയ കാസര്‍ഗോഡ് ജില്ലയിലെ ഏക വിദ്യാര്‍ത്ഥിയാണ്.ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രക്രീയ പൂര്‍ത്തീകരിച്ചാണ് നോയല്‍ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും പ്രതിനിധിയായി ഡല്‍ഹിയില്‍ എത്തുന്നത്.സ്ഥിരോല്‍സാഹിയും, ഗായകനും, സംഗീത പ്രതിഭയമായ നോയല്‍ ഈ നേട്ടത്തിന് തികച്ചും യോഗ്യനെന്നു പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ്, എന്‍.സി.സി ഓഫീസര്‍ ക്യാപ്റ്റന്‍.ഡോ. തോമസ് സ്‌കറിയ, എന്നിവര്‍ അഭിപ്രായപ്പെട്ടു. രാജപുരത്തെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും വ്യാപാരിയുമായ ജെയിന്‍ പി വര്‍ഗീസിന്റെയും,ജിസ യുടെയും മകനാണ്. സഹോദരങ്ങള്‍ ജോയല്‍, ഷിയോണ. കോളേജിനും 32 കേരള ബറ്റാലിയനും, കാസര്‍ഗോഡ് ജില്ലക്കും അഭിമാനം ആയ നോയലിനെ കോളേജ് മാനേജ്‌മെന്റ് പ്രത്യേകം അനുമോദിച്ചു.

 

Previous Post

അയ്റോഡ്: പുത്തുപ്പള്ളിമ്യാലില്‍ ചാണ്ടി

Next Post

ഹ്യൂസ്റ്റണില്‍ ഫാമിലി ബോണ്ടിങ് വാര്‍ഷിക ഉല്‍ഘാടനം

Total
0
Share
error: Content is protected !!