പുതുവേലി മികച്ച കെ.സി.സി യൂണിറ്റ്

പുതുവേലി: 2019 – 2022 പ്രവര്‍ത്തന വര്‍ഷത്തിലെ കോട്ടയം അതിരൂപതയിലെ ഏറ്റവും മികച്ച കെ.സി.സി യൂണിറ്റായി പുതുവേലി തെരഞ്ഞെടുക്കപ്പെട്ടു. ചേര്‍പ്പുങ്കല്‍ സമരിറ്റന്‍ ഹോമില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം നടന്നത്. കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി പുതുവേലി യൂണിറ്റിനെ ഒന്നാം സമ്മാനത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു, യോഗത്തില്‍ വച്ച് അതിരൂപതാ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ അതിരൂപതാ ചാപ്ളിയന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മെമന്‍്റോ സമ്മാനിച്ചു, യൂണിറ്റ് പ്രസിഡന്‍റ് ജിന്‍സണ്‍ പെരുന്നിലത്തില്‍, ജോ. സെക്രട്ടറി ജോസ് ചിറയില്‍ എന്നിവര്‍ മെമന്‍്റോ ഏറ്റുവാങ്ങി.

 

Previous Post

കണിച്ചുകുളങ്ങര: കറുകപ്പറമ്പില്‍ ആന്‍സി ജോര്‍ജ്

Next Post

KCWA സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍: അതിരൂപതാതല കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!