പി.കെ.എം കോളേജ് ഓഫ് എഡ്യുക്കേഷനിൽ ദ്വിദിന സെമിനാർ സംഘടിപ്പിച്ചു

മടമ്പം : പി. കെ. എം കോളേജ് ഓഫ് എഡ്യൂക്കേഷൻ മടമ്പം,സെന്റ്. ജോസഫ്സ് കോളേജ് ഓഫ് എഡ്യൂക്കേഷൻ മൈസൂർ, കേരള സ്റ്റേറ്റ് കൌൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവായോൺമെന്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ പി. കെ. എം കോളേജ് 24, 25 തീയതികളിൽ ദ്വിദിന നാഷണൽ സെമിനാർ സംഘടിക്കപ്പെട്ടു.സെമിനാർ  കണ്ണൂർ സയൻസ് പാർക്ക്‌ ഡയറക്ടർ ജ്യോതി കേളോത്ത്  ഉദ്​ഘാടനം ചെയ്തു. ‘സുസ്ഥിര ഭാവിക്ക് ശാസ്ത്രവും സാങ്കേതികവിദ്യയും ‘എന്ന വിഷയത്തിൽ വിദ്യാർഥികൾ,അധ്യാപകർ, അധ്യാപകവിദ്യാർത്ഥികൾ എന്നിവരുടേതായി രണ്ടാം ദിവസം 37 പേപ്പറുകൾ രണ്ടു ദിവസങ്ങളിലായി അവതരിപ്പിക്കപ്പെട്ടു.

രണ്ടു കോളേജുകളിൽ നിന്നുമായുള്ള അധ്യാപകരും വിദ്യാർഥികളും പങ്കെടുത്ത അക്കാഡമിക് ചർച്ച “സെൻസിട്ടയ്‌സിങ് ഗ്ലോബൽ ഇഷ്യൂസ് ” എന്ന വിഷയത്തിന്മേൽ നടത്തപ്പെട്ടു.സെൻട്രൽ യൂണിവേഴ്സിറ്റി, തമിഴ്നാട് അസിസ്റ്റന്റ് പ്രൊഫസർ ഇൻ എഡ്യൂക്കേഷൻ ഡോ. ബിജു കെ ” ടെക്നോളജി എനെബിൾഡ് എഡ്യൂക്കേഷൻ ഫോർ സസ്റ്റയിനബിൾ ഫ്യൂചർ “എന്ന വിഷയത്തിലും , സെൻട്രൽ യൂണിവേഴ്സിറ്റി, കേരള അസിസ്റ്റന്റ് പ്രൊഫസർ ഇൻ എഡ്യൂക്കേഷൻ “ടെക്നോ pedagogical skills എന്ന വിഷയത്തിന്മേൽ തളിപ്പറമ്പ് സർസൈദ് കോളേജ് ബോട്ടണി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്രീജ പി “സയൻസ് ആൻഡ് ടെക്നോളജി ഫോർ സസ്റ്റയിനബിൾ ലൈഫ് സ്റ്റൈൽ എന്ന വിഷയത്തിന്മേലും , തലശ്ശേരി ബ്രണ്ണൻ കോളേജ് കെമിസ്ട്രി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഷിബു പി. വി ” ബാറ്ററീസ് ഫോർ സസ്റ്റയിനബിൾ എനർജി സ്റ്റോറേജ് ” എന്ന വിഷയത്തിന്മേലും (ഓൺലൈൻ )രണ്ടു ദിവസത്തെ ടെക്നിക്കൽ സെഷനുകൾ കൈകാര്യം ചെയ്തു.

ശനിയാഴ്ച ഉച്ച കഴിഞ്ഞു നടന്ന സമാപന സമ്മേളനത്തിന് IQAC കോർഡിനേറ്റർ ഡോ വീണ അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഡ്യൂക്കേഷൻ പ്രിൻസിപ്പൽ ഡോ പ്രിയ മാത്യു മുഖ്യ പ്രഭാഷണം നടത്തി.സ്റ്റുഡന്റ് കോർഡിനേറ്റർ ആര്യ K. I റിപ്പോർട്ട്‌ അവതരിപ്പിക്കുകയും അധ്യാപക വിദ്യാർഥികളായ അനഘ വി ജെ (പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷൻ ), സ്വാതി കൃഷ്ണ (സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഡ്യൂക്കേഷൻ മൈസൂർ ) സെമിനാർ വിലയിരുത്തി സംസാരിക്കുകയും ചെയ്ത ചടങ്ങിൽ സ്റ്റുഡന്റ് കോർഡിനേറ്റർ അനീറ്റ റോയ് നന്ദി പ്രകാശിപ്പിച്ചു.സെമിനാറിന്റെ ഭാഗമായി തന്നെ മാതൃഭൂമി ഫോട്ടോഗ്രാഫർ മധുരാജിന്റെ ‘വെള്ളക്കള്ളൻ ‘ ഫോട്ടോ എക്സിബിഷനും സംഘടിപ്പിച്ചു.

Previous Post

ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു

Next Post

ഭരണകര്‍ത്താക്കള്‍ക്കു സുരക്ഷയൊരുക്കണം ഒപ്പം ജനത്തെ ബന്ധിയാക്കരുത്‌

Total
0
Share
error: Content is protected !!